Webdunia - Bharat's app for daily news and videos

Install App

'അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, ഞാന്‍ മമ്മൂക്കയെ നേരില്‍ കണ്ടിരിക്കുന്നു'; ഇഷ്ട താരത്തെ ആദ്യമായി കണ്ടതിനെ കുറിച്ച് നടി അതുല്യ ആഷാഠം

മമ്മൂക്കയെ നേരിട്ടു കണ്ട ത്രില്ലില്‍ അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അതുല്യ പറയുന്നു

രേണുക വേണു
ശനി, 10 ഫെബ്രുവരി 2024 (19:29 IST)
Mammootty and Athulya Ashadam

നാരദന്‍, അറിയിപ്പ്, ലില്ലി, 19 വണ്‍ എ എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടിയാണ് അതുല്യ ആഷാഠം. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയെ ആദ്യമായി നേരില്‍ കണ്ട അനുഭവമാണ് അതുല്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്കയെ നേരിട്ടു കണ്ട ത്രില്ലില്‍ അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അതുല്യ പറയുന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Athulya (@athulya_ashadam)


' ഞാന്‍ മരവിച്ചു പോയ നിമിഷം ! ഈയടുത്ത് എന്റെ അടുത്തൊരു ബന്ധു 'നീ മമ്മൂക്കയെ നേരില്‍ കണ്ടിട്ടുണ്ടോ' എന്ന് എന്നോടു ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അത് സംഭവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. നേരില്‍ കാണുമ്പോള്‍ എനിക്ക് പ്രിയപ്പെട്ട അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഓര്‍മയില്‍ വരുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഞാന്‍ പൂര്‍ണമായും ശൂന്യാവസ്ഥയിലെത്തി. അദ്ദേഹത്തെ പോലെ ആരാധ്യനായ ഒരു മനുഷ്യന്‍ എന്റെ നേരെ നടന്നുവന്ന് എന്റെ വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ സ്തംഭിച്ചു നിന്നു. മലയാള സിനിമയുടെ ആരാധ്യനായ മനുഷ്യന്റെ നേര്‍ക്കുനേര്‍ നില്‍ക്കുകയായിരുന്നു ഞാന്‍...എന്നെ പോലെ ഓരോ അഭിനേതാക്കളും ആഗ്രഹിക്കുന്ന നിമിഷം...രോമാഞ്ചം എന്നുപറഞ്ഞാല്‍ കുറഞ്ഞുപോകും..' അതുല്യ കുറിച്ചു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികൾ തൊടുത്ത മിസൈൽ മധ്യ ഇസ്രായേലിൽ, കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു

ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവെയ്പ്, പ്രതി പിടിയിൽ: വധശ്രമമെന്ന് കരുതുന്നതായി എഫ്ബിഐ

നിപ: തിരുവാലി,മമ്പാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകള്‍ കണ്ടെയ്‌ന്മെന്റ് സോണ്‍, മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

Nipah Virus: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനല്‍: ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നഷ്ടമായി

അടുത്ത ലേഖനം
Show comments