മമ്മൂട്ടിയുടെ 2024ലെ ആദ്യ റിലീസാണ് ഭ്രമയുഗം. സിനിമ പ്രദര്‍ശനത്തിനെത്താന്‍ ഇനി 5 ദിവസം കൂടി.സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം കത്തനാര്‍ കഥകളിലെ കുഞ്ചമന്‍ പോറ്റി ആണെന്നാണ് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. ഈ കഥാപാത്രത്തിന്റെതാകും സിനിമ എന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍.
ഭ്രമയുഗം കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്നും ഹൊറര്‍ എലമെന്റ്‌സ് ഉള്ള എന്നാല്‍ 13 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കാണാന്‍ പറ്റുന്ന സിനിമയാണെന്നും സംവിധായകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.