Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭ്രമയുഗം' എത്തുമുമ്പ് മമ്മൂട്ടിക്ക് പറയാനുള്ളത്, വീഡിയോ

Bramayugam  bramayugam malayalam movie bramayugam mammootty new movie

കെ ആര്‍ അനൂപ്

, ശനി, 10 ഫെബ്രുവരി 2024 (10:57 IST)
മമ്മൂട്ടിയുടെ ഭ്രമയുഗം റിലീസിന് ഇനി 5 ദിവസങ്ങള്‍ കൂടി.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലല്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുക. പതിവ് തെറ്റിക്കാതെ ഇത്തവണയും റിലീസ് അപ്‌ഡേറ്റ് കൈമാറിയത് മമ്മൂട്ടിയാണ്.
 
ട്രെയിലര്‍ ലോഞ്ചിനെ കുറിച്ചുള്ള വിവരങ്ങളാണ് മമ്മൂട്ടി കൈമാറിയത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 മിനിറ്റ് ആണ് മമ്മൂട്ടി സ്‌ക്രീനില്‍ ഉണ്ടാവുക. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. ഇനി റിലീസിന് ഏഴു ദിവസം കൂടിയേ ബാക്കിയുള്ളൂ.
 
22ല്‍ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഭ്രമയുഗം ഔദ്യോഗിക പേജില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്.യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ജോര്‍ജിയ, ഫ്രാന്‍സ്, പോളണ്ട്, മാള്‍ട്ട, ഉസ്‌ബെക്കിസ്ഥാന്‍, ഓസ്ട്രിയ, മോള്‍ഡോവ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ മമ്മൂട്ടി ചിത്രം റിലീസ് ചെയ്യും. യുഎഇ, സൗദ് അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, ബഹ്‌റിന്‍ എന്നീ ജിസിസി രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ ഇടങ്ങളിലും സിനിമയ്ക്ക് റിലീസുണ്ട്.
 
കേരളത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ട് ആകും മമ്മൂട്ടി ചിത്രത്തിന് ലഭിക്കുക. 300ല്‍പരം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് വിവരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

13 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കാണാം,ഹൊറര്‍ ഉണ്ട് എന്നാ സസ്‌പെന്‍സ് ത്രില്ലര്‍,ഭ്രമയുഗം കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍