Publish Date: Mon, 16 Sep 2019 (17:11 IST)
Updated Date: Mon, 16 Sep 2019 (17:13 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതി ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സുപ്രീം കോടതിയില്‍. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് നടി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി അപേക്ഷയും നല്‍കി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം.
എന്നാൽ, കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന സംശയമാണ് നടി കോടതിയെ അറിയിച്ചത്. തന്റെ സ്വകാര്യത മാനിക്കണമെന്നാവശ്യപ്പെട്ട നടി അപേക്ഷയ്‌ക്കൊപ്പം മുദ്രവെച്ച കവറില്‍ നിര്‍ണായക രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.