Publish Date: Sat, 22 Jan 2022 (16:43 IST)
Updated Date: Sat, 22 Jan 2022 (16:45 IST)
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയോട് ആവശ്യപ്പെട്ട് ദിലീപ്. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ നിലപാട് അറിയിച്ചു. ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നാണ് ദിലീപ് പറഞ്ഞത്. ജനുവരി 27 വരെ ദിലീപ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. നാളെ മുതല്‍ ബുധനാഴ്ച വരെ രാവിലെ ഒന്‍പത് മുതല്‍ എട്ട് വരെ ദിലീപിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 27 ന് വിധി പറയും.