Webdunia - Bharat's app for daily news and videos

Install App

Actress Kanakalatha Life: 22-ാം വയസ്സില്‍ വിവാഹം, കനകലതയുടെ സ്വത്തെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിച്ചു; ഒടുവില്‍ വേദനയോടെ മടക്കം

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു

രേണുക വേണു
ചൊവ്വ, 7 മെയ് 2024 (11:31 IST)
Actress Kanakalatha

Actress Kanakalatha: മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് കനകലത. സീരിയലുകളിലും സിനിമകളിലും തിളങ്ങിയ കനകലത 63-ാം വയസ്സില്‍ ജീവിതത്തോടു യാത്ര പറഞ്ഞിരിക്കുകയാണ്. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 
 
കനകലതയുടെ ജീവിതം ഒരു സിനിമ കഥ പോലെ നാടകീയമാണ്. ദാരിദ്ര്യത്തില്‍ നിന്നാണ് കനകലത അഭിനയലോകത്തേക്ക് എത്തിയത്. കൊല്ലം സ്വദേശിനിയാണ് കനകലത. നടി കവിയൂര്‍ പൊന്നമ്മയുടെ കുടുംബമാണ് കനകലതയെ സിനിമയിലേക്ക് കൊണ്ടുവന്നത്. കനകലതയുടെ വീട്ടില്‍ അയല്‍ക്കാരിയായ കവിയൂര്‍ പൊന്നമ്മയുടെ കുടുംബം താമസിക്കാന്‍ വന്നത് മുതലാണ് താരത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകള്‍ ഉണ്ടാകുന്നത്. കവിയൂര്‍ പൊന്നമ്മയുടെ സഹോദരി കവിയൂര്‍ രേണുക വഴിയാണ് കനകലതയ്ക്ക് നാടകത്തില്‍ അവസരം ലഭിച്ചത്. അവിടെ നിന്ന് സിനിമയിലേക്ക് എത്തി. 
 
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. 50 രൂപയായിരുന്നു ആദ്യകാലത്ത് കനകലതയുടെ പ്രതിഫലം. സിനിമയില്‍ ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം കനകലത ഒരു മടിയും കൂടാതെ ചെയ്തു. ഷക്കീല ചിത്രങ്ങളിലും അക്കാലത്ത് അഭിനയിച്ചു. 
 
സിനിമയില്‍ സജീവമായി നില്‍ക്കെ 22-ാം വയസ്സിലാണ് കനകലത വിവാഹം കഴിച്ചത്. കനകലതയുടെ സമ്പാദ്യമെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിക്കുകയായിരുന്നു. ഇത് താരത്തെ മാനസികമായി തളര്‍ത്തി. 16 വര്‍ഷത്തിനു ശേഷം കനകലത വിവാഹമോചനം നേടി. അതിനു ശേഷവും സിനിമയില്‍ താരം സജീവമായിരുന്നു. മക്കള്‍ ഇല്ല. 
 
ദാമ്പത്യ ജീവിതത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ കനകലത തുറന്നുപറഞ്ഞിട്ടുണ്ട്. ഇനി ഒരു വിവാഹമില്ലെന്നും ദാമ്പത്യ ജീവിതം മടുത്തു എന്നുമാണ് കനകലത അഭിമുഖത്തില്‍ പറഞ്ഞത്. തന്നെ ഭര്‍ത്താവ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും ദാമ്പത്യജീവിതം തനിക്ക് പരാജയപ്പെട്ടുപോയി എന്നും പറയാന്‍ കനകലതയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.
 
1960 ഓഗസ്റ്റ് 24 നാണ് കനകലതയുടെ ജനനം. വിവാഹമോചനത്തിനു ശേഷം സഹോദരിക്കൊപ്പമാണ് താരം താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സഹോദരി വിജയമ്മയാണ് കനകലതയുടെ അസുഖത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 2021 മുതലാണ് നടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതും രൂക്ഷമായതും. ഉറക്കക്കുറവായിരുന്നു തുടക്കം. 2022 ഓഗസ്റ്റില്‍ ഡോക്ടറെ കണ്ടതിനെ തുടര്‍ന്നു ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്നു കണ്ടുപിടിച്ചു. എംആര്‍ഐ സ്‌കാനില്‍ തലച്ചോര്‍ ചുരുങ്ങുകയാണെന്നും കണ്ടെത്തി. രോഗങ്ങളോട് മല്ലടിച്ച് ഏറെ വേദന സഹിച്ചാണ് കനകലതയുടെ മടക്കം..! 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് ശക്തമായി തിരിച്ചുവരും, 2026ൽ ഭരണം പിടിക്കും,ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന് വി ഡി സതീശൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala Weather: 'തുണികളെല്ലാം ഉണക്കിയെടുത്തോ'; ഇടവേളയെടുത്ത് മഴ, മുന്നറിയിപ്പുകള്‍ ഇല്ല

കൺസെഷൻ നിരക്ക് 5 രൂപയാക്കണം, നിലപാടിലുറച്ച് ബസുടമകൾ

അടുത്ത ലേഖനം
Show comments