Webdunia - Bharat's app for daily news and videos

Install App

Happy Birthday Kaniha: കനിഹയ്ക്ക് ഇത്രയും വയസോ? ജന്മദിനം ആഘോഷിച്ച് മലയാളികളുടെ പ്രിയതാരം

1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം

Webdunia
തിങ്കള്‍, 3 ജൂലൈ 2023 (07:38 IST)
Actress Kaniha Birthday, age, Filmography: നടി കനിഹയുടെ ജന്മദിനമാണിന്ന്. മലയാളത്തില്‍ അധികം നടിമാര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഭാഗ്യത്തിന് ഉടമയാണ് കനിഹ. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്. 

 
ഇന്ന് 41-ാം ജന്മദിനം ആഘോഷിക്കുകയാണ് കനിഹ. 1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. 

 
2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം, സിബിഐ 5 - ദ ബ്രെയ്ന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍; തീയണയ്ക്കാന്‍ 12 അഗ്നിരക്ഷാ യൂണിറ്റുകള്‍

Air India Plane Crash: ടേക്ക് ഓഫ് ചെയ്തു അഞ്ച് മിനിറ്റിനകം താഴേക്ക്, തീഗോളം, പുകമയം; വിമാനത്തില്‍ 242 പേര്‍

Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നു,242 യാത്രക്കാരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്ളതായി അഭ്യൂഹം

June 12, Updated Kerala Weather: കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം, ചക്രവാതചുഴിയും; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് വൻ അപകടം

അടുത്ത ലേഖനം
Show comments