Select Your Language

Notifications

webdunia
webdunia
webdunia
webdunia

Actress Lena Personal Life: ബാല്യകാല സുഹൃത്തുമായി പ്രണയം, ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല; നടി ലെനയുടെ വ്യക്തിജീവിതം ഇങ്ങനെ

ലെനയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആരാധകര്‍ക്ക് അധികം അറിയില്ല

Actress Lena Personal Life Love marriage living together Divorce
, ശനി, 8 ഒക്‌ടോബര്‍ 2022 (08:28 IST)
Actress Lena Personal Life: മലയാളിത്തം തുളുമ്പുന്ന ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലെന. പിന്നീട് താരത്തിന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വളരെ ബോള്‍ഡായ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച ലെനയെയാണ് പിന്നീട് കണ്ടത്. പ്രായം കൂടിയ കഥാപാത്രമായും ചെറുപ്പക്കാരിയായും ലെന ഒരേസമയം സ്‌ക്രീനില്‍ നിറഞ്ഞാടി. മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളെന്ന് പേരുകേട്ടു. 

1981 മാര്‍ച്ച് 18 ന് ജനിച്ച ലെനയ്ക്ക് 42 വയസ്സായി. രണ്ടാം ഭാവം, ട്രാഫിക്, എന്ന് നിന്റെ മൊയ്തീന്‍, ഈ അടുത്ത കാലത്ത്, ബിഗ് ബി, സ്പിരിറ്റ്, വിക്രമാദിത്യന്‍, വാരിക്കുഴിയിലെ കൊലപാതകം, മാസ്റ്റര്‍പീസ്, രാമലീല, ഹണീ ബി 2, ടു കണ്‍ട്രീസ് എന്നിവയാണ് ലെനയുടെ ശ്രദ്ധേയമായ സിനിമകള്‍. 
 
ലെനയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആരാധകര്‍ക്ക് അധികം അറിയില്ല. 2004 ല്‍ സിനിമാരംഗത്തു നിന്ന് തന്നെയുള്ള അഭിലാഷ് കുമാറിനെ ലെന വിവാഹം കഴിച്ചു. 22 ഫീമെയില്‍ കോട്ടയം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഭിലാഷ്. 
 
അഭിലാഷും ലെനയും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് പിന്നീട് പ്രണയമായത്. ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് പൊരുത്തപ്പെട്ടു പോകാതെ വന്നതോടെ വേര്‍പിരിഞ്ഞു. ഇതേ കുറിച്ച് ലെന തന്നെ പണ്ട് തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ വിവാഹമോചന വാര്‍ത്തകള്‍ സത്യമാണെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി അഭിലാഷുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ലെന അന്ന് സമ്മതിക്കുകയായിരുന്നു. ആരെയും അറിയിച്ചിട്ടല്ല തങ്ങള്‍ ഒന്നിച്ചതെന്നും അതിനാല്‍ തന്നെയാണ് പിരിഞ്ഞപ്പോഴും ആരെയും അറിയിക്കാത്തതെന്നും ലെന പറഞ്ഞു. എന്നാല്‍ മറ്റൊരു സത്യം കൂടി ലെന അന്ന് വെളിപ്പെടുത്തി. താനും അഭിലാഷും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ആയിരുന്നില്ല. ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് മാത്രമായിരുന്നു എന്നാണ് ലെന അന്ന് പറഞ്ഞത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗിക ചുവയുള്ള സന്ദേശം; സ്‌ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ച് നടി സാധിക