വുമണ്‍ ഇന്‍ സിനിമാ കളക്ടീവോ ? ആ സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ലെന; സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല

ശനി, 27 ജനുവരി 2018 (08:41 IST)
സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് നടി ലെന. ഉണ്ടോ ഇല്ലയോ എന്ന കാര്യം കൃത്യമായി പറയാന്‍ കഴിയില്ല. തന്റെ അനുഭവത്തില്‍ അങ്ങിനെയൊരു തോന്നലില്ലെന്നും മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവർ പറഞ്ഞു. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും ലെന പറഞ്ഞു.
 
നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ സിഡ്‌നിയിലായിരുന്നു. അതുകൊണ്ട് ആ സംഭവം വളരെ നാളുകള്‍ക്ക് ശേഷമാണ് അറിഞ്ഞത്. ആ സംഭവം അറിഞ്ഞ ശേഷം സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തനിക്ക് തോന്നിയിട്ടുണ്ട്. സ്ത്രീകള്‍ വളരെ കെയര്‍ഫുള്ളായിരിക്കണം. താന്‍ വ്യക്തിപരമായി എടുക്കുന്ന മുന്‍കരുതലാണ് പരമാവധി രാത്രി ഒറ്റക്കു യാത്രചെയ്യാതിരിക്കുക എന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ‘പ്രിയപ്പെട്ട അപ്പു, അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ’; പോസ്റ്റ് വൈറല്‍