Publish Date: Sat, 27 Jan 2018 (08:00 IST)
Updated Date: Sat, 27 Jan 2018 (08:02 IST)
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. ഏല്ലാ തീയേറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചലച്ചിത്ര ലോകത്തെ പല പ്രമുഖരും തരത്തിന് ആശംസയുമായി എത്തി. അക്കൂട്ടത്തിലാണ് പ്രണവിന് വേറിട്ടൊരു ആശംസയുമായി നടി മഞ്ജു വാര്യര്‍ എത്തിയത്. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നത്.
മഞ്ജു വാര്യരുടെ ഫേസ്സ്ബുക്ക് പോസ്റ്റ് വായിക്കാം:
പ്രിയപ്പെട്ട അപ്പു, ആശംസകള്‍, അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ!