Webdunia - Bharat's app for daily news and videos

Install App

Actress Manka Mahesh Personal Life: 45-ാം വയസ്സില്‍ രണ്ടാം വിവാഹം, ഈ പ്രായത്തില്‍ കല്യാണം കഴിക്കാന്‍ നാണമില്ലേ എന്ന് പലരും ചോദിച്ചു; വ്യക്തി ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി നടി മങ്ക മഹേഷ്

1965 ലാണ് മങ്കയുടെ ജനനം. താരത്തിന് ഇപ്പോള്‍ 57 വയസ്സുണ്ട്

Webdunia
ശനി, 27 ഓഗസ്റ്റ് 2022 (08:39 IST)
Actress Manka Mahesh Personal Life: സിനിമ, സീരിയല്‍ രംഗത്ത് വളരെ സജീവ സാന്നിധ്യമാണ് നടി മങ്ക മഹേഷ്. 1997 ല്‍ റിലീസായ മന്ത്രമോതിരം എന്ന സിനിമയിലൂടെയാണ് മങ്ക മലയാള സിനിമയില്‍ സജീവമായത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.
 
1965 ലാണ് മങ്കയുടെ ജനനം. താരത്തിന് ഇപ്പോള്‍ 57 വയസ്സുണ്ട്. സ്‌ക്കൂളില്‍ പഠിക്കുമ്പോഴെ കലാരംഗത്ത് സജീവമായ മങ്ക പത്താം ക്ലാസിനു ശേഷം ഗുരുവായ അമൃതം ഗോപിനാഥിന്റ കീഴില്‍ നൃത്തം അഭ്യസിച്ചു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം നാടകത്തില്‍ അരങ്ങേറ്റം കുറിച്ചു.
 
പ്രൊഫഷണല്‍ നാടക നടിയായിരുന്ന മങ്ക കെ.പി.എ.സി. നാടക സമിതി വഴിയാണ് അഭിനയം തുടങ്ങിയത്. കെ.പി.എ.സിയില്‍ വച്ച് പരിചയപ്പെട്ട മഹേഷുമായി ഒരുമിച്ച് ഏറെ നാടകങ്ങളിലഭിനയിച്ച മങ്ക പിന്നീട് മഹേഷിനെ വിവാഹം ചെയ്തു തിരുവനന്തപുരത്തേക്ക് താമസം മാറി. മകളുടെ ജനനത്തോടെ കലാരംഗത്ത് നിന്ന് താത്കാലികമായി അവധിയെടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി.
 
1996-ല്‍ ദൂരദര്‍ശനില്‍ ടെലി-സീരിയലുകള്‍ തുടങ്ങിയ അവസരത്തില്‍ മങ്ക മഹേഷിന് സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ തുടര്‍ന്ന് സീരിയലുകളില്‍ സജീവമായി. പഞ്ചാബിഹൗസില്‍ ദിലീപിന്റെ അമ്മയായി അഭിനയിച്ച മങ്കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
മഹേഷ് ആയിരുന്നു മങ്കയുടെ ആദ്യ ജീവിതപങ്കാളി. 2002 ല്‍ മഹേഷ് മരിച്ചു. ഭര്‍ത്താവിന്റെ വിയോഗം മങ്കയെ ഏറെ തളര്‍ത്തിയിരുന്നു. മാനസികമായി താന്‍ ഒറ്റുപ്പെട്ടു പോയ സമയമാണ് അതെന്ന് മങ്ക ഓര്‍ക്കുന്നു. മഹേഷുമായുള്ള ബന്ധത്തില്‍ മങ്കയ്ക്ക് ഒരു മകളുണ്ട്. മകളുടെ വിവാഹശേഷം മങ്ക മറ്റൊരു വിവാഹം കഴിച്ചു.
 
ഭര്‍ത്താവിന്റെ മരണമല്ലാതെ തന്നെ ജീവിതത്തില്‍ തളര്‍ത്തിയ മറ്റൊരു സംഭവത്തെ കുറിച്ച് മങ്ക തുറന്നുപറഞ്ഞിട്ടുണ്ട്. മങ്കയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവമാണ് അത്. മോര്‍ഫ് ചെയ്ത വീഡിയോയിരുന്നു അത്. എന്നാല്‍, നാട്ടിലൊക്കെ ഇതേകുറിച്ച് ആളുകള്‍ ചോദിച്ചപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്നാണ് മങ്ക പറയുന്നത
 
ഇപ്പോള്‍ ഇതാ തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മങ്ക. ഭര്‍ത്താവിന്റെ മരണശേഷം വല്ലാത്ത ഒറ്റപ്പെട്ടല്‍ തോന്നിയെന്നും അപ്പോഴാണ് താന്‍ രണ്ടാമത് വിവാഹം കഴിച്ചതെന്നും താരം പറഞ്ഞു. സീരിയല്‍ ടുഡേ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മങ്ക. 
 
' എന്റേത് രണ്ടാം വിവാഹമാണ്. മോളുടെ അച്ഛന്‍ 2003 ല്‍ മരിച്ചുപോയി. മോളുടെ കല്യാണം നടത്തിയതിനു ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം. ഭര്‍ത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു. ഞാന്‍ അഭിനയിക്കാന്‍ പോകുന്നതിലൊന്നും കുഴപ്പമില്ല. അദ്ദേഹത്തിനു ഒരു മകനുണ്ട്. ഞങ്ങള്‍ മൂന്ന് പേരാണ് ഇപ്പോള്‍ വീട്ടിലുള്ളത്,' 
 
'എന്റെ മകളുടെ കല്യാണം കഴിഞ്ഞു നില്‍ക്കുമ്പോള്‍ ഒരു പ്രൊപ്പോസല്‍ വന്നു. ഞാന്‍ കല്യാണം കഴിച്ചു. അതിന്റെ പേരില്‍ ഒരുപാട് വിവാദം വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. അതൊക്കെ എന്റെ ഇഷ്ടമാണ്. പിന്നെ മകളുടെ ഇഷ്ടം മാത്രം നോക്കിയാല്‍ മതിയല്ലോ. അവള്‍ക്കും മരുമകനും കുഴപ്പമില്ലായിരുന്നു. അങ്ങനെയാണ് രണ്ടാമതും വിവാഹം കഴിച്ചത്. കോവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി. അന്ന് എന്റെ കൂടെ ഭര്‍ത്താവ് ഉള്ളതിനാലാണ് മകള്‍ക്ക് ടെന്‍ഷനടിക്കാതെ നില്‍ക്കാന്‍ സാധിച്ചത്. അതൊക്കെ ഞാന്‍ വിവാഹം കഴിച്ചതുകൊണ്ട് ഉണ്ടായ കാര്യമല്ലേ? ഒരു പങ്കാളി ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,' മങ്ക പറഞ്ഞു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments