സിനിമ താരം നരേന്‍ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഈയൊരു അവസരത്തില്‍ ഭാര്യ മഞ്ജുവിനൊപ്പം തങ്ങളുടെ സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് നടന്‍.
രണ്ടാമതും അച്ഛനാകുന്ന വിവരം നരേന്‍ സന്തോഷത്തോടെ ആരാധകരുമായി പങ്കുവെച്ചു.
'ഞങ്ങളുടെ 15-ാം വിവാഹ വാര്‍ഷികത്തിന്റെ ഈ പ്രത്യേക ദിനത്തില്‍, ഞങ്ങളുടെ കുടുംബം ഒരു പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന നല്ലവാര്‍ത്ത നിങ്ങളുമായി പങ്കിടുന്നതില്‍ സന്തോഷമുണ്ട്'-നരേന്‍ കുറിച്ചു.
തന്മയ എന്നാണ് ആദ്യത്തെ കുട്ടിയുടെ പേര്.