എതിർപ്പുകളെ പൊരുതി തോൽപ്പിച്ചു; ഒടുവിൽ പ്രണയസാഫല്യം, നടി നയന വിവാഹിതയായി
കഴിഞ്ഞ വർഷം മെയ്യിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
സീരിയൽ താരം നയന ജോസൻ വിവാഹിതയായി. ഡാൻസറും മോഡലുമായ ഗോകുൽ ആണ് വരൻ. ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും. കഴിഞ്ഞ വർഷം മെയ്യിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ളവരായതിനാൽ ഇവരുടെ ബന്ധത്തിന് ആദ്യം വീടുകളിൽ നിന്നും പിന്തുണ ഉണ്ടായിരുന്നില്ല. ഏറെ എതിർപ്പുകൾ മറികടക്കേണ്ടി വന്നിരുന്നുവെന്ന് മുമ്പ് നയന വെളിപ്പെടുത്തിയിരുന്നു.
ബാലതാരമായി അഭിനയരംഗത്ത് എത്തിയ നടിയാണ് നയന. പിന്നീട് സീരിയലുകളിൽ അഭിനയിച്ചു. മികച്ച നർത്തകി കൂടിയായ നയന ഡാൻസ് റിയാലിറ്റി ഷോകളിലും താരമായിരുന്നു. കൂടെവിടെ എന്ന സീരിയലിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. ബാച്ചിലർ പാർട്ടിയും മധുരംവെപ്പും ആഘോഷമാക്കുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.