Select Your Language

Notifications

webdunia
webdunia
webdunia
webdunia

തഗ് ലൈഫ് കമൽ ഹാസൻ സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമ, നായകൻ ആ നടൻ; വെളിപ്പെടുത്തൽ

താൻ സംവിധാനം ചെയ്യാൻ ഇരുന്ന 'അമർ ഹേ' എന്ന കഥയാണ് ഇപ്പോൾ തഗ് ലൈഫ് ആയി മാറിയിരിക്കുന്നതെന്ന് കമൽ ഹാസൻ പറഞ്ഞു.

Kamalhaasan

നിഹാരിക കെ.എസ്

, വെള്ളി, 16 മെയ് 2025 (16:16 IST)
തമിഴകത്തെ ഏറ്റവും ഹൈപ്പുള്ള പടമാണ് തഗ് ലൈഫ്. വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു രസകരമായ ഒരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നടൻ കമൽ ഹാസൻ. ഒരുപാട് നാളുകൾക്ക് മുൻപ് സെയ്ഫ് അലി ഖാനെ നായകനാക്കി താൻ സംവിധാനം ചെയ്യാൻ ഇരുന്ന 'അമർ ഹേ' എന്ന കഥയാണ് ഇപ്പോൾ തഗ് ലൈഫ് ആയി മാറിയിരിക്കുന്നതെന്ന് കമൽ ഹാസൻ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് കമൽ ഇക്കാര്യം പറഞ്ഞത്.
 
'ഞാൻ മുൻപ് ഒരു സ്ക്രിപ്റ്റ് പൂർത്തിയാക്കി വെച്ചിരുന്നു. 'അമർ ഹേ' എന്നായിരുന്നു ആ കഥയുടെ പേര്. എല്ലാവരും മരിച്ചെന്ന് കരുതിയ ഒരു ആൾ. എന്നാൽ അയാൾ യഥാർത്ഥത്തിൽ മരിച്ചിട്ടില്ല. അതിനെ ബേസ് ചെയ്തായിരുന്നു ആ കഥ. മണിരത്നം ആ കഥ എടുത്ത് മറ്റൊരു തരത്തിലേക്ക് മാറ്റി മികച്ചതാക്കി. ഒരു പഞ്ച് ലൈൻ ആ കഥയിൽ മിസ്സിംഗ് ആയിരുന്നു, എന്നാൽ മണിരത്നം അതിനെ മാറ്റിയെടുത്തു. അങ്ങനെ ഒരു വ്യക്തിയുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ട്', കമൽ ഹാസൻ പറഞ്ഞു.
 
മെയ് 17 നാണ് തഗ് ലൈഫ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്. പിന്നാലെ മെയ് 24 ന് സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കും. ജൂൺ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്കാര്യത്തിൽ മമ്മൂക്കയും ലാലേട്ടനും ഒരുപോലെ, അവരുടെ പാതയിലൂടെ ഞാനും: ടൊവിനോ തോമസ്