Select Your Language

Notifications

webdunia
webdunia
webdunia
webdunia

വായിലുള്ള പച്ചത്തെറി കേള്‍ക്കും, നല്ല പണി കിട്ടും, വേണ്ടാത്ത പരിപാടിക്ക് പോകണ്ട: ഞരമ്പൻമാരോട് നടി പാര്‍വതി ആര്‍ കൃഷ്ണ

വീഡിയോ ആദ്യം പങ്കുവച്ച ചാനല്‍ താന്‍ പൂട്ടിച്ചെന്നും പാര്‍വതി വ്യക്തമാക്കിയിട്ടുണ്ട്.

വായിലുള്ള പച്ചത്തെറി കേള്‍ക്കും, നല്ല പണി കിട്ടും, വേണ്ടാത്ത പരിപാടിക്ക് പോകണ്ട: ഞരമ്പൻമാരോട് നടി പാര്‍വതി ആര്‍ കൃഷ്ണ

നിഹാരിക കെ.എസ്

, ചൊവ്വ, 11 ഫെബ്രുവരി 2025 (12:34 IST)
തന്റെ ഫോട്ടോഷൂട്ട് വീഡിയോയില്‍ നിന്നും ഗ്ലാമറസ് ആയുള്ള ഭാഗങ്ങള്‍ കട്ട് ചെയ്ത് പ്രചരിക്കുന്നവര്‍ക്ക് നിയമനടപടി സ്വീകരിക്കുമെന്ന് നടി പാര്‍വതി ആര്‍ കൃഷ്ണ. ഇത്തരത്തിലുള്ള വീഡിയോ ആദ്യം പങ്കുവച്ച ചാനല്‍ താന്‍ പൂട്ടിച്ചെന്നും പാര്‍വതി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വീഡിയോയോ ഫോട്ടോയോ ആവശ്യമില്ലാതെ എടുത്ത് അതില്‍ പണിതാല്‍ നല്ല പണി വാങ്ങിക്കും എന്നാണ് നടി മുന്നറിയിപ്പ് നൽകുന്നത്.
 
'വളരെ ഗൗരവതരമായതും വിഷമമുണ്ടാക്കിയ കാര്യം പറയാന്‍ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരുപാട് ഫോട്ടോഷൂട്ട് ചെയ്യുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ ദിവസം ബീച്ചിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്ത സമയത്തും ക്ലീവേജോ നേവലോ വരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത് ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തതുകൊണ്ടാണ്.
 
എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. അതിലെ ഏതോ വൈഡ് ഷോട്ടില്‍ എന്റെ നേവല്‍ കാണാവുന്നതു പോലെ ആകുന്നുണ്ടായിരുന്നു. ആ വൈഡ് ഷോട്ടില്‍ നിന്നും കഷ്ടപ്പെട്ട് സൂം ചെയ്ത് ഈ സീന്‍ രോമാഞ്ചം എന്ന് പേരുള്ള മീഡിയ അവരുടെ ചാനലിലും അത് കട്ട് ചെയ്ത് മറ്റൊരുപാട് പേജുകളിലും ഇടുകയുണ്ടായി.
 
ഇന്ന് അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ചെയ്ത് ആ ചാനല്‍ പൂട്ടിക്കെട്ടി പോയി. എന്റെ പേരിലുള്ള വീഡിയോകള്‍ ആവശ്യമില്ലാത്ത മ്യൂസിക്കും ചേര്‍ത്ത് പ്രചരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ആ വീഡിയോ ആരുടെയൊക്കെ അക്കൗണ്ടില്‍ വരുകയോ, ആ അക്കൗണ്ട് ഒക്കെ പോകാനുളള പരിപാടി ഞാന്‍ ചെയ്യും. ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ എന്റെ അടുത്ത് വന്നാല്‍ വായിലുള്ള പച്ചത്തെറി കേള്‍ക്കും. 
 
ഇങ്ങനെയുള്ള വിഷയങ്ങളില്‍ ബാക്കിയുള്ളവര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്ന് എനിക്കറിയില്ല. എന്റെ വീഡിയോയോ ഫോട്ടോയോ ആവശ്യമില്ലാതെ എടുത്ത് അതില്‍ കിടന്ന് പണിയാന്‍ നിന്നാല്‍ നല്ല പണി വാങ്ങിക്കും. ഇത് ഭീഷണിയൊന്നുമല്ല, എന്റെ വ്യക്തി സ്വാതന്ത്ര്യം വച്ച് പറയുന്നതാണ്. ഞാന്‍ നിയമപരമായി തന്നെ മുന്നോട്ടുപോകും. വേറെ ആരും ചുമ്മാ വന്ന് പറയുന്നതല്ല, നിയമപരമായി മുന്നോട്ടുപോയതുകൊണ്ടാണ് ഇന്നവന്റെ അക്കൗണ്ട് പോയത്. ബാക്കിയുള്ളവരുടെ അക്കൗണ്ടുകള്‍ കളയാനുള്ള പരിപാടികളും ചെയ്തിരിക്കും. എന്ത് രോമാഞ്ചം ആണെങ്കിലും കുളിര് കോരിപ്പിക്കുന്ന സാധനങ്ങളാണെങ്കിലും ശരി, ആവശ്യമില്ലാതെ എന്റെ സാധനങ്ങള്‍ ഇട്ടാല്‍ പണികിട്ടും', എന്നാണ് പാര്‍വതി പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു