Select Your Language

Notifications

webdunia
webdunia
webdunia
webdunia

Oru Vadakkan Veeragatha Collection: 'ഒരു വടക്കന്‍ വീരഗാഥ'യ്ക്ക് ഇന്നും വന്‍ 'ഡിമാന്‍ഡ്'; ഇതുവരെ നേടിയത് എത്രയെന്നോ?

പ്രേക്ഷകരുടെ അഭ്യര്‍ഥന പ്രകാരം ഇന്നുമുതല്‍ തൃശൂര്‍ രാഗത്തിലും ഒരു വടക്കന്‍ വീരഗാഥയുടെ ഷോ ആഡ് ചെയ്തിട്ടുണ്ട്

Oru Vadakkan Veeragatha Collection: 'ഒരു വടക്കന്‍ വീരഗാഥ'യ്ക്ക് ഇന്നും വന്‍ 'ഡിമാന്‍ഡ്'; ഇതുവരെ നേടിയത് എത്രയെന്നോ?

രേണുക വേണു

, ചൊവ്വ, 11 ഫെബ്രുവരി 2025 (09:58 IST)
Oru Vadakkan Veeragatha Collection: 36 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിയറ്ററുകളിലെത്തിയ 'ഒരു വടക്കന്‍ വീരഗാഥ'യ്ക്കു ഇന്നും വന്‍ ഡിമാന്‍ഡ്. ആദ്യദിനം ബോക്‌സ്ഓഫീസില്‍ തണുപ്പന്‍ പ്രതികരണങ്ങള്‍ ആയിരുന്നെങ്കില്‍ പിന്നീടങ്ങോട്ട് ചിത്രം ഗിയര്‍ മാറ്റി. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് ഏകദേശം 60 ലക്ഷത്തിനു അടുത്താണ് റി റിലീസില്‍ 'ഒരു വടക്കന്‍ വീരഗാഥ' കളക്ട് ചെയ്തിരിക്കുന്നത്. 
 
പ്രേക്ഷകരുടെ അഭ്യര്‍ഥന പ്രകാരം ഇന്നുമുതല്‍ തൃശൂര്‍ രാഗത്തിലും ഒരു വടക്കന്‍ വീരഗാഥയുടെ ഷോ ആഡ് ചെയ്തിട്ടുണ്ട്. വൈകിട്ട് 6.15 നാണ് രാഗത്തില്‍ ഒരു വടക്കന്‍ വീരഗാഥ പ്രദര്‍ശിപ്പിക്കുക. ഈ വാരാന്ത്യത്തോടെ കളക്ഷന്‍ 80 ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒരു കോടി കളക്ട് ചെയ്യാന്‍ സാധിച്ചാല്‍ മമ്മൂട്ടിയുടെ റി റിലീസിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആയിരിക്കും ഇത്. 
 
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ 1989 ലാണ് റിലീസ് ചെയ്തത്. മമ്മൂട്ടി, സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു, ഗീത എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിച്ചത് ഈ സിനിമയിലെ അഭിനയത്തിലൂടെയാണ്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തൊപ്പി ഊരാൻ പറ്റില്ല, തലയിൽ ഒരു താജ്മഹൽ പണിത് വെച്ചേക്കുവാ'; ചിരിപ്പിച്ച് ബേസിലിന്റെ 'മരണമാസ്സ്‌' വീഡിയോ, പണി കൊടുത്ത് ടോവിനോ