Publish Date: Tue, 28 Apr 2020 (11:39 IST)
Updated Date: Tue, 28 Apr 2020 (11:44 IST)
ലോക്ക് ഡൗൺ സമയത്ത് വീട്ടിലെത്തിയ കുഞ്ഞൻ അതിഥിയെ പരിചയപ്പെടുത്തി നടി പ്രവീണ. വീട്ടിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ പേടിയില്ലാതെ കൈയ്യിലെടുക്കുന്ന പ്രവീണയുടെ ചിത്രവും വീഡിയോയും ഇതിനോടകം വൈറലായി കഴിഞ്ഞു. പ്രവീണ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.
കോഴിക്കൂടിന് അരികിലായാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ പ്രവീണ പൂജപ്പുരയുള്ള സതിയെ വിളിക്കുകയായിരുന്നു. സതി വന്ന് പരിശോധിച്ച ശേഷമാണ് മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തുന്നത്. സതി തന്നെയാണ് പ്രവീണയോട് പാമ്പിനെ കൈയ്യിലെടുത്ത്കൊള്ളാൻ പറഞ്ഞതും.
സാധാരണ പാമ്പിനെ കണ്ടാല്‍ ആളുകള്‍ ഭയത്തോടു കൂടി ഉപദ്രവിക്കാറാണ് പതിവെന്നും ആ സമീപനം മാറ്റണമെന്ന് പ്രവീണ വീഡിയോയില്‍ പറഞ്ഞു. കുഞ്ഞന്‍ അതിഥിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രവീണ പങ്കുവെച്ചിട്ടുണ്ട്.
അനു മുരളി
Publish Date: Tue, 28 Apr 2020 (11:39 IST)
Updated Date: Tue, 28 Apr 2020 (11:44 IST)