Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി നടി പ്രിയ മോഹന്‍ യുക്രെയ്‌നില്‍ കുടുങ്ങി കിടക്കുകയാണെന്ന വാര്‍ത്തയിലെ സത്യാവസ്ഥ എന്ത്?

Priya Mohan
, ശനി, 26 ഫെബ്രുവരി 2022 (15:45 IST)
താനും കുടുംബവും യുക്രെയ്‌നില്‍ കുടുങ്ങിയെന്ന വാര്‍ത്ത തെറ്റാണെന്ന് നടി പ്രിയ മോഹന്‍. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയയും കുടുംബവും യുക്രെയ്‌നില്‍ കുടുങ്ങിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 
 
താനും കുടുംബവും കൊച്ചിയില്‍ തന്നെ ഉണ്ടെന്നും ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. 
 
നടന്‍ നിഹാല്‍ പിള്ളയാണ് പ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും വിദേശയാത്രകളുടെ വിഡിയോകള്‍ ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രിയയും നിഹാലും യുക്രെയ്‌നില്‍ അവധി ആഘോഷിക്കാനായി പോയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനിച്ചത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍, ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നപ്പോള്‍ കിട്ടിയിരുന്നത് 750 രൂപ; രജനികാന്തിന്റെ ജീവിതം ഇങ്ങനെ