Webdunia - Bharat's app for daily news and videos

Install App

നയൻതാരയെയും തൃഷയെയും മറികടന്ന് രംഭ: ആസ്തി 2000 കോടി!

നിഹാരിക കെ.എസ്
തിങ്കള്‍, 10 മാര്‍ച്ച് 2025 (11:44 IST)
രജനികാന്ത്, വിജയ്, അജിത്ത് തുടങ്ങി തമിഴ് സിനിമയിലെ മുന്‍നിര നായകമാര്‍ ഒരു സിനിമയ്ക്ക് വേണ്ടി കോടികളാണ് വാങ്ങിക്കുന്നത്. അതുപോലെ നടി നയന്‍താര, തൃഷ, തമന്ന തുടങ്ങിയ നായികമാരും കോടികള്‍ പ്രതിഫലമുള്ളവരാണ്. വർഷങ്ങൾ കൊണ്ടുള്ള അദ്ധ്വാനത്തിനൊടുവിൽ കോടികളാണ് ഇവരുടെയെല്ലാം സമ്പത്ത്. എന്നാൽ, ഇപ്പോൾ വർഷങ്ങളായി സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിമാരെക്കാളും സമ്പത്ത് നടി രംഭയ്ക്കുണ്ട്.
 
നയന്‍താരയ്ക്ക് 183 കോടി രൂപയാണെന്നാണ് സൂചന. തമന്നയ്ക്ക് ഏകദേശം 110 കോടി രൂപയോളം ആസ്തിയുണ്ട്. 110 കോടി തന്നെയാണ് നടി അനുഷ്‌ക ഷെട്ടിയുടെ ആസ്തി. ഇരുപത് വര്‍ഷത്തോളമായി അഭിനയ രംഗത്ത് സജീവമായ നടി തൃഷയ്ക്ക് 85 കോടിയാണ് ആസ്തി. നടി  സാമന്തയ്ക്ക് 80 കോടിയാണുള്ളത്. കാജല്‍ അഗര്‍വാളിന് 60 കോടിയുടെ ആസ്തി ഉണ്ടെന്നുമാണ് വിവരം. എന്നാല്‍ ഇപ്പോഴും നിറസാന്നിധ്യമായി നില്‍ക്കുന്ന ഈ താരസുന്ദരിമാരെയെല്ലാം മറികടന്ന് മുന്നിലാണ് രംഭ. 
 
വനിതാ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത സംസാരിക്കവെയാണ് നിര്‍മ്മാതാവ് താണു രംഭയുടെ സമ്പത്ത് വെളിപ്പെടുത്തിയത്. രംഭ ഒരു സാധാരണക്കാരിയല്ലെന്നും 2000 കോടിയോളം രൂപയുടെ ആസ്തിയാണ് നടിയ്ക്കുള്ളത് എന്നും താന് വെളിപ്പെടുത്തി. വേദിയിലിരുന്ന രംഭ ഇത് തള്ളിക്കളഞ്ഞുമില്ല. ഒരുകാലത്ത് തമിഴ്, മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ നടിയായിരുന്നു രംഭ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ; മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 25 പേര്‍

കരിപ്പൂരില്‍ വന്‍ ലഹരി വേട്ട: 1.6 കിലോ എംഡിഎംഎ പിടിച്ചെടുത്തു

പെരുന്തേനീച്ചകളുടെ ഭീഷണി: ഇടുക്കിയില്‍ മാറ്റിപ്പാര്‍പ്പിച്ചത് 40 കുടുംബങ്ങളെ

Mark Carney: മാര്‍ക്ക് കാര്‍നി കാനഡ പ്രധാനമന്ത്രി

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ സെക്രട്ടേറിയറ്റിൽ

അടുത്ത ലേഖനം
Show comments