Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഘടനയ്ക്ക് അമ്മയെന്ന പേര് മാറ്റാം, ദിലീപിനെ തിരിച്ചെടുത്തത് എന്തിന്? : അമ്മയ്ക്കെതിരെ രഞ്ജിനി

എന്തുകൊണ്ടാണ് അമ്മ ഇങ്ങനെ തീരുമാനിച്ചത്?

സംഘടനയ്ക്ക് അമ്മയെന്ന പേര് മാറ്റാം, ദിലീപിനെ തിരിച്ചെടുത്തത് എന്തിന്? : അമ്മയ്ക്കെതിരെ രഞ്ജിനി
, ചൊവ്വ, 26 ജൂണ്‍ 2018 (08:38 IST)
ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’യുടെ നടപടിയില്‍ പ്രതിഷേധവുമായി നടി രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത സംഘടന അമ്മ എന്ന പേര് മാറ്റണമെന്നും ഇത് മലയാളസിനിമയിലെ പുരുഷാധിപത്യ പ്രവണതയുടെ തെളിവാണെന്നും പറയുന്നു രഞ്ജിനി.  
 
രഞ്ജിനിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
 
നിയമാവലികള്‍ക്കനുസരിച്ച് അഭിനേതാക്കള്‍ക്കുവേണ്ടി വാദിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. ഇത് നാണക്കേടാണ്. എവിടെയാണ് നമ്മുടെ സഹോദരിക്കുള്ള നീതി?. താരസംഘടനയുടെ പേരിന്റെ ചുരുക്കെഴുത്തായി ‘അമ്മ’യെന്ന പവിത്രമായ വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള സമയമാണിത്. കേസന്വേഷണം പുരോഗമിക്കുമ്പോള്‍ത്തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് സംഘടന കൈക്കൊണ്ടത്?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാര്‍വതിയും മഞ്ജു വാര്യരും വഴക്കുണ്ടാക്കിയിട്ടില്ല, ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എല്ലാവരും കൈയടിച്ച് പാസാക്കി!