Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അത് ആ സംഘടനയിലെ അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനമല്ലേ, അവരുടെ അവകാശമല്ലേ?'

'അത് ആ സംഘടനയിലെ അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനമല്ലേ, അവരുടെ അവകാശമല്ലേ?'

'അത് ആ സംഘടനയിലെ അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനമല്ലേ, അവരുടെ അവകാശമല്ലേ?'
, തിങ്കള്‍, 25 ജൂണ്‍ 2018 (17:01 IST)
ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധം അറിയിച്ച് വനിതാ സംഘടന രംഗത്തെത്തിയിരുന്നു. ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയാണ് അമ്മ ചെയ്തതെന്ന് ഡബ്ല്യുസിസി പറഞ്ഞത്. ഈ വിഷയത്തിൽ വനിതാ സംഘടനയ്ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് മനോജ് രാംസിംഗ് രംഗത്തെത്തിയിരിക്കുകയാണ്.
 
മനോജ് രാംസിംഗിന്റെ പോസ്‌റ്റ്:-
 
AMMA എന്ന, "മലയാള ചലച്ചിത്ര അഭിനേതാക്കളുടെ മാത്രം സ്വകാര്യമായ" സംഘടനയുമായി, എനിക്കും യാതൊരു ബന്ധവും ഇല്ല... എന്നാലും WCC എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് വായിക്കേണ്ടി വന്നതു കൊണ്ട് മാത്രം; ചിലത് 
പറയാതെ വയ്യ…
 
അമ്മ, രാക്ഷ്ട്രീയത്തിലോ സാമൂഹത്തിലോ ഇടപെട്ടു പ്രവർത്തിക്കുന്ന പ്രസ്ഥാനമേ അല്ല, എന്തിന്, അതൊരു സ്വകാര്യ NGO പോലും അല്ല. അതിലെ അംഗങ്ങളുടെ മാത്രം ക്ഷേമം ലാക്കാക്കി, അതിലെ അംഗങ്ങളുടെ അഭിപ്രായ പ്രകാരം, അവരുടെ മൂലധനം കൊണ്ട്, അവർക്കായി മാത്രം പ്രവർത്തിക്കുന്ന സംഘടനയാണ്. 
 
സ്വാഭാവികമായും, അതിന്റെ തീരുമാനങ്ങളിൽ അംഗങ്ങൾക്കല്ലാതെ മറ്റാർക്കാണ് അവകാശം ! അതിലെ അംഗങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് എതിരെ പ്രതികരിക്കുന്നത്, ജനാധിപധ്യ വിരുദ്ധതയുൾക്കൊള്ളുന്ന ശുദ്ധ മണ്ടത്തരവും, അതിലേറെ അന്യരിലേക്കുള്ള ഫാസിസ്റ്റ് കടന്നു കയറ്റ പ്രവണതയുമാണ്. അത്, സിപിഎം അംഗങ്ങൾ അവരുടെ പാർട്ടിക്കുള്ളിൽ എടുക്കുന്ന തീരുമാനങ്ങളെ ബിജെപി വിമർശിക്കുന്നതു പോലുള്ള വിഡ്ഢിത്തനം പോലുമല്ല എന്നോർക്കണം; കാരണം സിപിഎം ജനകീയ പ്രസ്ഥാനമാണ്.
 
 അമ്മ അതിലെ അംഗങ്ങളുടെ സ്വകാര്യ പ്രസ്ഥാനം മാത്രമാണ്. അതാണീ WCC ടെ പോസ്റ്റിനെ മ്ലേച്ചമാക്കുന്നതും. ഒരു ആക്രമണത്തെ അതിജീവിച്ചവരും, മറ്റൊരു ആക്രമണത്തെ അതിജീവിക്കാൻ ശ്രമിക്കുന്നവരും സംഘടനയിൽ ഒരുമിച്ചുണ്ടാവാൻ പാടില്ല എന്ന് ബൈലായിൽ പറയുന്നുണ്ടോ എന്നറിയില്ല, ACT പ്രകാരം ഇല്ലെന്നുറപ്പ്. 
 
മറ്റൊന്ന്, ഒരു നീതിന്യായ സംവിധാനവും പറഞ്ഞിട്ടല്ലാ, പ്രസ്തുത അംഗത്തെ അവർ പുറത്താക്കിയതും... അന്നാ അടിയന്തിര ഭരണസമിതിക്ക് അങ്ങിനെ തോന്നിയിട്ടുണ്ടാവും, ഇപ്പോൾ ജനറൽ ബോഡി അത് നിയമാനുസൃതമല്ല എന്ന് കണ്ട് തിരുത്തിയിട്ടും ഉണ്ടാവും... അത് അവരുടെ സംഘടനയുടെ അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനമല്ലേ, അതവരുടെ അവകാശമല്ലേ ? നമ്മൾ പൊതു സമൂഹത്തെ ബാധിക്കുന്നതല്ല, അമ്മയുടേയോ, WCC ടെയോ പോലുള്ള സംഘടനകളുടെ തീരുമാനങ്ങൾ ഒന്നും തന്നെ... 
 
ഇതിലൊക്കെ അപലപിച്ചഭിപ്രായം പറയുന്നവരെ കാണുമ്പോൾ ഓർമ്മ വരുന്നത്; അന്യന്റെ വീട്ടീന്ന് അയൽക്കാരുടെ നിർബന്ധം കാരണം ഇറക്കിവിട്ട മകളെ പിന്നീട് തിരിച്ചു വീട്ടിൽ കയറ്റിയത് കണ്ട് പരവേശപ്പെടുന്ന കുശുമ്പത്തി സുശീല ടീച്ചറിനെയാണ് ! - ആശംസകളോടെ, Manoj Ramsingh

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊക്കെ കാണുമ്പോൾ പുച്ഛം തോന്നുന്നൂ: ആഷിക്ക് അബുവിനെതിരെ എം.എ നിഷാദ്