Webdunia - Bharat's app for daily news and videos

Install App

Actress Renuka Menon Personal Life: നമ്മള്‍ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം, വിവാഹശേഷം അഭിനയം നിര്‍ത്തി; നടി രേണുക മേനോനെ ഓര്‍മയില്ലേ?

നമ്മളിലൂടെയാണ് രേണുക അഭിനയ ലോകത്ത് അരങ്ങേറിയത്

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (09:54 IST)
Actress Renuka Menon Personal Life: കമല്‍ സംവിധാനം ചെയ്ത് 2002 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് നമ്മള്‍. സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, രേണുക മേനോന്‍, ഭാവന തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇപ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്. നമ്മളിലെ അപര്‍ണ എന്ന വായാടി നായിക കഥാപാത്രത്തെയാണ് രേണുക മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. രേണുക ഇപ്പോള്‍ എവിടെയാണെന്ന് അറിയുമോ? 
 
നമ്മളിലൂടെയാണ് രേണുക അഭിനയ ലോകത്ത് അരങ്ങേറിയത്. ആലപ്പുഴ സ്വദേശിനിയാണ് താരം. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും, ഫ്രീഡം, വര്‍ഗം, പതാക എന്നീ മലയാള സിനിമകളിലും രേണുക ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിലും രേണുക സാന്നിധ്യം അറിയിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Renuka Menon (@renukamenon_)

2006 നവംബര്‍ 21 ന് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ആയ സുരാജിനെ രേണുക വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയ രംഗത്തുനിന്ന് താരം ബ്രേക്ക് എടുത്തു. കുടുംബസമേതം വിദേശത്താണ് താരം ഇപ്പോള്‍. കാലിഫോര്‍ണിയയില്‍ ഡാന്‍സ് സ്‌കൂളും രേണുക നടത്തുന്നുണ്ട്. 
 
1983 നവംബര്‍ മൂന്നിനാണ് രേണുകയുടെ ജനനം. താരത്തിനു ഇപ്പോള്‍ 38 വയസ്സ് കഴിഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments