Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കാ, ലാലേട്ടാ... തമാശകൾ അവസാനിപ്പിക്കേണ്ട സമയമായി: രേവതി

മോഹൻലാലിനോടും മമ്മൂട്ടിയോടും സംസാരിക്കേണ്ട സമയമായിരിക്കുന്നു: രേവതി

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (17:13 IST)
നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും വുമൺ ഇനി സിനിമ കളക്ടീവിന്റെ അംഗവുമായ രേവതി.
 
കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു പലരും എന്നോട് അനുഭവങ്ങൾ പങ്കു വച്ചിട്ടുണ്ട്. അതൊരു കെട്ടുകഥയല്ലെന്നും പണ്ടും ഇത്തരത്തിൽ ചില കാര്യങ്ങളെല്ലാം നടന്നിരുന്നുവെന്നും രേവതി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. 
 
മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച ആളാണ് രേവതി. ഒന്നിച്ചഭിനയിച്ച സമയത്തൊന്നും ഗൌരവമായ സംഭാഷണങ്ങൾക്ക് ശ്രമിച്ചിട്ടില്ലെന്നും അന്നൊന്നും അതിന്റെ ആവശ്യം വന്നിരുന്നില്ലെന്നും നടി പറയുന്നു. നിലവിലെ സാഹചര്യം വെച്ച് നോക്കിയാൽ അവരുമായി സംസാരിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. 
 
അമ്മ മഴവില്ലിൽ അവതരിപ്പിച്ച സ്ത്രീശാക്തീകരണം എന്ന സ്കിറ്റ് അങ്ങേയറ്റം അപഹാസ്യമായിരുന്നുവെന്ന് നറ്റി പറയുന്നു. മലയാളത്തിലെ രണ്ടു സൂപ്പർതാരങ്ങൾ അതിൽ അഭിനയിക്കുകയും ചെയ്തു. അതെങ്ങനെ തമാശയായി കാണാൻ കഴിയും? ഇതൊക്കെ അവസാനിപ്പിക്കേണ്ട കാലമായിരിക്കുകയാണെന്ന് രേവതി വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുത്ത സ്ഥാപന മാനേജർ പിടിയിൽ

ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments