Webdunia - Bharat's app for daily news and videos

Install App

‘മമ്മൂക്ക വേറെ ലെവൽ, അദ്ദേഹത്തിന്റെ മുഖത്തെ ചെറിയ മസിൽ വരെ അഭിനയിക്കും‘- പേരൻപ് വിശേഷങ്ങളുമായി സാധന

മമ്മൂട്ടി സർ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുള്ള ചെറിയ മസിലുകൾ വരെ അഭിനയിക്കും. അതൊക്കെ കാണുമ്പോൾ അത്ഭുതമാണ് ...

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (10:36 IST)
മമ്മൂട്ടിയെന്ന ലെജൻഡറി ആക്ടറുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി കരുതുന്നുവെന്ന് നടി സാധന. റാം സംവിധാനം ചെയ്യുന്ന പേരൻപ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ മകളായി അഭിനയിക്കുന്നത് സാദനയാണ്. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാധന പേരൻപിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. 
 
സാധനയുടെ വാക്കുകളിലൂടെ:
 
‘മമ്മൂട്ടി സറിന് ഒടുക്കത്തെ ഭംഗിയാണ്. നേരിൽ കാണാൻ നല്ല ഭംഗിയാണ്. ഈ പ്രായത്തിലും എങ്ങനെയാണ് ഒരാൾ ഇത്ര സുന്ദരനായി ഇരിക്കുന്നതെന്നായിരുന്നു ആദ്യ കാഴ്ചയിൽ എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമല്ലോ എന്ന് ഓർത്തപ്പോൾ തന്നെ കൈകാലെല്ലാം വിറയ്ക്കാൻ തുടങ്ങി. ഭയമായിരുന്നു. പക്ഷേ, അഭിനയിച്ച് തുടങ്ങിയപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു ‘ഞാൻ നന്നായി ചെയ്യുന്നുണ്ടെന്ന്’. അതുകേട്ടപ്പോൾ സന്തോഷവും സമാധാനവും ആയിരുന്നു.’
 
മമ്മൂട്ടി സർ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുള്ള ചെറിയ മസിലുകൾ വരെ അഭിനയിക്കും. അതൊക്കെ കാണുമ്പോൾ അത്ഭുതമാണ് തോന്നുക. ഒരു സ്കൂൾ പോലെയായിരുന്നു. പഠിക്കാൻ വളരെ അധികം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിനന്ദനങ്ങൾ എനിക്ക് തന്ന ഫീലിംഗ് ഒന്നും വക്കുകൾ കൊണ്ട് പറയാൻ കഴിയില്ല.- സാധന  പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments