Webdunia - Bharat's app for daily news and videos

Install App

പേളിയെ കുരുക്കിയ ചോദ്യവുമായി ബിഗ് ബോസ്; നറുക്ക് വീണത് ഹിമയ്‌ക്ക്

പേളിയെ കുരുക്കിയ ചോദ്യവുമായി ബിഗ് ബോസ്; നറുക്ക് വീണത് ഹിമയ്‌ക്ക്

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (09:58 IST)
പതിനാറ് മത്സരാർത്ഥികൾ ഒരു കുടക്കീഴിൽ കഴിയുന്ന ബിഗ് ബോസ് തുടങ്ങിയിട്ട് മൂന്നാഴ്‌ച കടന്നിരിക്കുകയാണ്. ഓരോ ദിവസവും നാടകീയ രംഗങ്ങളുമായാണ് ബിഗ് ബോസ് കടന്നുപോകുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം വിജയകരമായി തുടരുന്ന പരിപാടിയാണ് ബിഗ് ബോസ്. 
 
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി തിളങ്ങിനില്‍ക്കുന്ന 16 പേരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. എലിമിനേഷനിലൂടെ അതാത് ആഴ്ചകളില്‍ ഓരോ താരവും പുറത്തേക്ക് പോകും. ആദ്യ ആഴ്ചയിലെ എലിമിനേഷനിലൂടെ ഡേവിഡ് ജോണാണ് പുറത്തേക്ക് പോയത്. ആരോഗ്യപരമായ കാരണത്തെത്തുടര്‍ന്ന് മനോജ് വര്‍മ്മ നേരത്തെ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.
 
കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞുമാണ് സഹതാരങ്ങള്‍ എലിമിനേറ്റായ മത്സരാര്‍ത്ഥിയെ യാത്രയാക്കിയത്. ഇത്തവണ ഹിമ ശങ്കർ, അനൂപ് ചന്ദ്രൻ‍, ശ്രീലക്ഷ്മി, സാബു എന്നിവരാണ് എലിമിനേഷ റൗണ്ടിൽ എത്തിയത്. മത്സരാര്‍ത്ഥികളുടെ അഭിപ്രായവും പ്രേക്ഷകരുടെ വോട്ടിങ്ങും പരിഗണിച്ചാണ് പുറത്തേക്ക് പോവേണ്ട മത്സരാര്‍ത്ഥിയെ തീരുമാനിക്കുന്നത്. ഇത്തവണ ഹിമ പുറത്തുപോവണമെന്നായിരുന്നു കൂടുതല്‍ പേരും ആവശ്യപ്പെട്ടത്. സാബു സുരക്ഷിതനാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് അഭിപ്രായം ആരാഞ്ഞത്. ഹിമയോ ശ്രീലക്ഷ്മിയോ എന്നുചോദിച്ചപ്പോള്‍ രണ്ടുപേരും തുടരണമെന്നായിരുന്നു അതിഥി പറഞ്ഞത്. ഷിയാസും ഇതേ നിലപാടിലായിരുന്നു.
 
ഇരുവരുടേയും അടുത്ത സുഹൃത്തായി വിലയിരുത്തപ്പെടുന്ന പേളി മാണിയോട് ചോദിച്ചപ്പോൾ ശ്രീലക്ഷ്മിയാണ് പുറത്തുപോവേണ്ടതെന്നായിരുന്നു ഉത്തരം. ഈ ചോദ്യം പേളിയെ തെല്ലൊന്നമ്പരപ്പിച്ചിരുന്നു. എന്ത് ഉത്തരം പറയണമെന്നറിയാതെ താരം പെട്ടു. തുടർന്ന് രണ്ടുപേരും പുറത്തേക്ക് പോവണോ അതോ ഇവരിലൊരാള്‍ പോയാല്‍ മതിയോ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. പിന്നീട് അദ്ദേഹം തന്നെയാണ് ഹിമയാണ് പുറത്തേക്ക് പോവേണ്ടതെന്ന് വ്യക്തമാക്കിയത്. ഇതോടെയാണ് മത്സരാര്‍ത്ഥികള്‍ താരത്തിനരികിലെത്തി കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചും യാത്രയാക്കിയത്. അങ്ങനെ ഇത്തവണത്തെ നറുക്ക് വീണത് ഹിമയ്‌ക്കായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments