Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാർവതിയുടെ കുടുംബം തകർത്തത് ഞാനല്ല: സായ് ലക്ഷ്മി പറയുന്നു

Actress Sai Lakshmi

നിഹാരിക കെ.എസ്

, തിങ്കള്‍, 24 മാര്‍ച്ച് 2025 (17:53 IST)
ഭർത്താവ് അരുണുമൊത്തുള്ള നാല് വർ‌ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി സീരിയൽ നടി പാർവതി വിജയ് വെളിപ്പെടുത്തിയിരുന്നു. അരുണിപ്പോൾ സീരിയൽ താരം സായ്ലക്ഷ്മിയുമായി പ്രണയത്തിലാണ്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അത് വ്യക്തമാണ്. ഒരുമിച്ച് സീരിയലിൽ പ്രവർത്തിച്ചപ്പോഴാണ് അരുണും സായ്ലക്ഷ്മിയും അടുത്തത്. പാർവതിയുടെ കുടുംബജീവിതം സായ് ലക്ഷ്മി തകർക്കുകയായിരുന്നു എന്ന ആരോപണം ശക്തമാണ്. 
 
അരുണും പാർവതി വിജയിയും വേർപിരിയാൻ കാരണം സായ്ലക്ഷ്മിയാണെന്ന തരത്തിൽ വരെ പ്രതികരണങ്ങൾ വന്നു. ഇത്തരം പഴിചാരലുകൾക്ക് മറുപടി നൽകുകയാണ് സായ് ലക്ഷ്മി. ആരുടെയും കുടുംബം തകർത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ലെന്നും അത്തരത്തിൽ ചിന്തിക്കുന്നയാളല്ല താനെന്നുമാണ് സായ്ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ‌ പറയുന്നു.
 
തന്റെ മാതാപിതാക്കൾ താൻ വളരെ ചെറുതായിരുന്നപ്പോൾ തന്നെ വേർപിരിഞ്ഞവരാണെന്നും അതുകൊണ്ട് തന്നെ ആ വേദന തനിക്ക് അറിയാമെന്നും സായ്ലക്ഷ്മി പറഞ്ഞു. പിരിഞ്ഞിരിക്കുന്ന സമയമാണ് താൻ അരുണിനെ കണ്ടതെന്ന് സായ് പറയുന്നു. അത് അവരുടെ ഫാമിലി ഇഷ്യൂസ്. അവരുടെ പേഴ്‌സണൽ കാര്യമാണ്. അതൊന്നും പറയണ്ട കാര്യം എനിക്കില്ല.
 
  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടിയുടെ രഹസ്യം മയിലെണ്ണ ആണെന്ന് മോഹൻലാൽ, പൃഥ്വിരാജിനോട് ഇംഗ്ളീഷ് മനസ്സിലാകുമോയെന്ന് ചോദ്യം; ചിരിപ്പിക്കുന്ന അഭിമുഖം (വീഡിയോ)