Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാൻസർ ആണെന്ന് അറിഞ്ഞിരുന്നു, അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു: സീമ ജി. നായർ

കാൻസർ ആണെന്ന് അറിഞ്ഞിരുന്നു, അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു: സീമ ജി. നായർ

നിഹാരിക കെ എസ്

, വ്യാഴം, 21 നവം‌ബര്‍ 2024 (10:30 IST)
അന്തരിച്ച നടൻ മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്ന് സീമ ഫേസ്‌ബുക്കിൽ കുറിച്ചു. കാൻസർ ആണെന്ന് അറിഞ്ഞെങ്കിലും അങ്ങോട്ട് വിളിക്കാൻ മടിയായിരുന്നുവെന്നും സീമ തുറന്നു പറയുന്നു. കുറച്ച് നാൾ മുന്നേ മേഘനാഥൻ തന്നെ വിളിച്ചെങ്കിലും തന്റെ തിരക്ക് കാരണം ഒരുപാട് സംസാരിക്കാൻ സാധിച്ചില്ലെന്നും സീമ പറയുന്നു.
 
'ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത് ..വിശ്വസിക്കാൻ പറ്റുന്നില്ല ..ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു ..മേഘൻറെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു ..നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ ..സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് ..എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല.
 
ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട് ..അവിടെ അടുത്താണ് വീടെന്ന് ..എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി ..കാൻസർ ആണെന്ന് അറിഞിരുന്നു ..അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു ..കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത് ..ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ .ഈശ്വര എന്താണ് എഴുതേണ്ടത് .എന്താണ് പറയേണ്ടത്'.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്ലസ് ടു പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം': വിവാഹ വാർത്ത സ്ഥിരീകരിച്ച് സുരേഷ് കുമാർ