Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ മേഘനാഥന്‍ അന്തരിച്ചു

നടന്‍ മേഘനാഥന്‍ അന്തരിച്ചു

നിഹാരിക കെ എസ്

, വ്യാഴം, 21 നവം‌ബര്‍ 2024 (08:10 IST)
സിനിമ സീരീയല്‍ താരം മേഘനാഥന്‍ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആണ് അന്ത്യം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്. ഒരു കാലത്ത് മലയാള സിനിമയെ വിറപ്പിച്ച വില്ലനാണ്.
 
അച്ഛന്‍ ബാലന്‍ കെ നായര്‍ മുഖാന്തിരം സിനിമാലോകവുമായി ബന്ധമുണ്ടായിരുന്ന മേഘനാദന്‍,1983-ല്‍ പ്രശസ്ത സംവിധായകന്‍ പി എന്‍ മേനോന്റെ അസ്ത്രം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം 1984-ല്‍ ഐ വി ശശിയുടെ ഉയരങ്ങളില്‍, 1986-ല്‍ ഹരിഹരന്റെ പഞ്ചാഗ്‌നി എന്നീ സിനിമകളില്‍ അഭിനയിച്ചു.
 
പിന്നീട് 1993-ല്‍ ചെങ്കോല്‍, ഭൂമിഗീതം എന്നീ സിനിമകളില്‍ അഭിനയിച്ചു. മേഘനാദന്‍ അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളായിരുന്നു. 1996-ല്‍ കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന സിനിമയില്‍ മേഘനാദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. 2016-ല്‍ റിലീസ് ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ മേഘനാദന്റെ അഭിനയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുധ കൊങ്കര ചിത്രത്തിൽ ശിവകാർത്തികേയൻ നായകൻ; വില്ലൻ ജയം രവി?