Webdunia - Bharat's app for daily news and videos

Install App

'നടിമാർ തന്നെ വേണമെന്ന് എന്താ നിർബന്ധം'? എത്രയോ കലാകാരികൾ ഉണ്ട്, അവരെയൊന്നും വേണ്ടാത്തത് എന്താണ്: സ്നേഹ

നിഹാരിക കെ എസ്
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (08:44 IST)
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ അവതരണ ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ സമീപിച്ചപ്പോൾ പ്രമുഖ നടി ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടെന്ന മന്ത്രി ശിവൻകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ പ്രതികരണവുമായി നടി സ്നേഹ. 
 
സിനിമാ നടി തന്നെ വേണമെന്ന് എന്താ നിർബന്ധം എന്ന് സ്നേഹ ചോദിക്കുന്നു. നൃത്തകലയിൽ പ്രഗത്ഭരായ എത്രയോ കലാകാരികൾ ഉണ്ട്? യുവജനോത്സവം വഴി തന്നെ വന്നു നൃത്തത്തിൽ മുഴുവൻ സമയം നിന്ന് തെളിയിച്ചവർ ഉണ്ടല്ലോ എന്നും അവരെയൊന്നും വേണ്ടാത്തത് എന്താണെന്നും സ്നേഹ പറഞ്ഞു. കേരളത്തിലെ നർത്തകർക്ക് അവസരങ്ങൾ കൊടുത്തുവെന്നും മോശമില്ലാത്ത ശമ്പളം അവർക്ക് കൊടുക്കാൻ സർക്കാർ തീരുമാനിക്കണമെന്നും സ്നേഹ പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്. 
 
ആരോപണം ഉയരുന്നതിന് തൊട്ട് പിന്നാലെ നടിയും നർത്തകിയുമായ ആശ ശരത് പ്രതികരിച്ചിരുന്നു. കഴിഞ്ഞവർഷം ആശ ശരത്താണ് സ്കൂ‌ൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കിയത്. ഇതിനെക്കുറിച്ചാണ് നടി തന്റെ അനുഭവം പങ്കുവെച്ചത്. കഴിഞ്ഞ തവണ കുട്ടികളുടെ കൂടെ റിഹേഴ്‌സൽ നടത്തി പെർഫോം ചെയ്തിരുന്നു. ദുബായിൽ നിന്നും സ്വയം ടിക്കറ്റ് എടുത്ത് ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെയാണ് അന്ന് പെർഫോം ചെയ്തത്. കലാകാരന്മാരുടെയും കലാകാരികളുടെയും സ്വപ്‌നവേദിയാണ് കലോത്സവം. വേറെ സന്തോഷത്തോടെയായിരുന്നു അന്ന് ഞാൻ അവിടെ എത്തിയതെന്നും ആശ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan Conflict, Fake News: ആ വീഡിയോ മൂന്ന് വര്‍ഷം മുന്‍പത്തെ, കറാച്ചിയിലും ആക്രമണമില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി

നടൻ മണിക്കുട്ടൻ അടങ്ങുന്ന സിനിമാ സംഘം പാക് അതിർത്തിയിൽ കുടുങ്ങി; കുടുങ്ങിയത് ആക്രമണം നേരിട്ട ക്യാമ്പിനടുത്ത്

ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ

'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്

'ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും': ജയസൂര്യ

അടുത്ത ലേഖനം
Show comments