Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണം കഴിക്കണമെന്നുണ്ട്, കെട്ടി കഴിഞ്ഞ് പറ്റിയില്ലേൽ ഞാൻ ഡിവോഴ്സ് ചെയ്യും: അഭിരാമി

കല്യാണം കഴിക്കണമെന്നുണ്ട്, കെട്ടി കഴിഞ്ഞ് പറ്റിയില്ലേൽ ഞാൻ ഡിവോഴ്സ് ചെയ്യും: അഭിരാമി

നിഹാരിക കെ എസ്

, തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (11:13 IST)
ഗായിക അമൃത സുരേഷിന്റെ സഹോദരിയാണ് നടികൂടിയായ അഭിരാമി സുരേഷ്. വിവാഹ ജീവിതത്തോട് തനിക്ക് താൽപര്യമുണ്ടെന്നും എന്നാൽ ചില ഭയങ്ങൾ ഉള്ളിലുണ്ടെന്നും തുറന്ന് പറയുകയാണ് അഭിരാമി സുരേഷ്. ചേച്ചിയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങൾ അഭിരാമിയെയും മാനസികമായി ബാധിച്ചിട്ടുണ്ട്. താൻ വിവാഹം കഴിക്കാത്തതിന് കാരണങ്ങളിലൊന്ന് ഈ മാനസിക ആഘാതമാണെന്ന് അഭിരാമി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.
 
വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് അഭിരാമി സുരേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ മറുപടി നൽകിയിരിക്കുന്നത്. വിവാഹ ജീവിതത്തോട് തനിക്ക് താൽപര്യമുണ്ട്. എന്നാൽ ചില ഭയത്തെ ഉള്ളിലുണ്ട്. എങ്കിലും ഞാൻ വിവാഹം കഴിക്കാൻ പോകുന്ന ആൾ എന്നെ പൊന്നുപോലെ നോക്കുന്ന ആളായിരിക്കണം. എനിക്കും എന്റെ വീട്ടുകാർക്കും ഒരുപാട് വിഷമങ്ങളുണ്ടായിട്ടുണ്ട്. ഇനിയും വിഷമിപ്പിക്കാൻ ഒരാളെ വേണ്ട.
 
 
തന്നെ നന്നായി നോക്കാൻ പറ്റുന്ന ഒരാൾ വരും. വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് അഭിരാമി വ്യക്തമാക്കി. ഞാൻ കല്യാണം കഴിച്ചിട്ട് ഡിവോഴ്സായെന്ന് കേട്ടാൽ എനിക്ക് തീരെ പറ്റാത്തത് കൊണ്ടാണെന്ന് നിങ്ങൾ മനസിലാക്കണം. അത്യാവശ്യം നല്ല രീതിക്ക് സഹിക്കുന്ന ആളാണ് ഞാൻ. നിങ്ങൾ ഈ കാണുന്ന ആളല്ല യഥാർത്ഥത്തിൽ. എല്ലാം സഹിക്കുന്ന ആളാണ്. അത്രയും സഹിക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെ കടന്ന് പോയാലേ ഞാനത് വേണ്ടെന്ന് വെക്കൂ. അത്രയും പോലും സഹിക്കരുത്. വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നയാൾക്കൊപ്പം കല്യാണത്തിലേക്ക് കടക്കരുത്. ആണുങ്ങളോടും അത് തന്നെയാണ് പറയാനുള്ളതെന്നും അഭിരാമി പറയുന്നു. കെട്ടിക്കഴിഞ്ഞ് എനിക്ക് അസഹ്യമായാൽ ഞാനെന്തായാലും ഡിവോഴ്‌സും ചെയ്യും എന്നും അഭിരാമി പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഴകിന്റെ ദേവത! വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിതയും നാഗചൈതന്യയും