കഴിഞ്ഞ ദിവസമാണ് ശോഭിത ധൂലിപാലയും നാഗ ചൈതന്യയും വിവാഹിതരായത്. വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത ധൂലിപാലയും നാഗചൈതന്യയും. ഡിസംബര്‍ നാലാം തീയതിയായിരുന്നു ഇവരുടെ വിവാഹം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ചായിരുന്നു വിവാഹം.
നാഗ ചൈതന്യ താലിചാര്‍ത്തുന്നതിന്റെയും ശോഭിതയുടെ കാല്‍വിരലില്‍ മിഞ്ചി അണിയിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവെച്ചവയുടെ കൂട്ടത്തിലുണ്ട്. പ്രിയതാരങ്ങളുടെ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ എത്തിയതോടെ ആശംസകളുമായി ആരാധകരുമെത്തി.
കമന്റ് ബോക്‌സിലേറെയും ആശംസകളാണ്. അതേസമയം, ഇത്രയും മനോഹരിയായൊരു കല്യാണ പെണ്ണിനെ കണ്ടിട്ടില്ലെന്ന് സോഷ്യൽ മീഡിയ പുകഴ്ത്തി. നാഗചൈതന്യയുടെ അച്ഛന്‍ നാഗാര്‍ജുനയായിരുന്നു വിവാഹം കഴിഞ്ഞതിന് പിന്നാലെ ആദ്യചിത്രങ്ങള്‍ പങ്കുവെച്ചത്.