വിവാഹമോചിതയായോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നടി സ്വാതി റെഡ്ഡി നല്‍കിയ മറുപടിക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ആ ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ലെന്നും മറുപടി പറയില്ലെന്നും സ്വാതി പറഞ്ഞു.
'മന്ത് ഓഫ് മധു'എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് എത്തിയതായിരുന്നു നടി. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകന്‍ ഈ ചോദ്യവുമായി എത്തിയത്.വിവാഹമോചന അഭ്യൂഹങ്ങളില്‍ പ്രതികരിക്കാമോ എന്നായിരുന്നു ചോദ്യം.
'ഞാന്‍ ഇതില്‍ പ്രതികരണം തരില്ല. ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത് പതിനാറാം വയസ്സിലാണ്, അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ എന്നെ എയറില്‍ കയറ്റിയേനെ. കാരണം എങ്ങനെ പെരുമാറണം എന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല.ഒരു നടിയെന്ന നിലയില്‍ എനിക്ക് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല',-സ്വാതി റെഡ്ഡി പറഞ്ഞു.
പൈലറ്റ് ആയിരുന്ന വികാസിനെ പൊതുസുഹൃത്ത് വഴിയായിരുന്നു സ്വാതി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തില്‍ ആകുകയും 2018 ഓഗസ്റ്റ് 30ന് വിവാഹിതരാക്കുകയും ചെയ്തു. ഹൈദരാബാദില്‍ വച്ചായിരുന്നു കല്യാണം തുടര്‍ന്ന് വിവാഹ വിരുന്ന് കൊച്ചിയില്‍ നടത്തിയിരുന്നു.