Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിവോഴ്സ് ആയ താരങ്ങളുടെ ലിസ്റ്റിലേക്ക് നടി സ്വാതി റെഡ്ഢിയും?

ഡിവോഴ്സ് ആയ താരങ്ങളുടെ ലിസ്റ്റിലേക്ക് നടി സ്വാതി റെഡ്ഢിയും?

നിഹാരിക കെ.എസ്

, വെള്ളി, 24 ജനുവരി 2025 (13:30 IST)
വിവാഹവും വിവാഹമോചനവും സർവ്വസാധാരണമാണ്. എന്നാൽ, താരങ്ങളുടെ കാര്യത്തിൽ ഇത്തരം സംഭവങ്ങൾക്ക് ചർച്ചകൾ നടക്കാറുണ്ട്. വിവാഹമോചിതരാകുന്നു നടീനടന്മാരെ സോഷ്യൽ മീഡിയ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിൽ സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്ക് പാത്രമാവുകയാണ് നടി സ്വാതി റെഡ്ഢി.
 
തെലുങ്കിൽ നിന്നും മലയാളത്തിലേക്ക് വന്ന സ്വാതിയുടെ വിവാഹം 2018 ലായിരുന്നു കഴിഞ്ഞത്. ഭർത്താവ് വികാസ് വസു മലയാളിയാണ്. പൈലറ്റ് ആയ വികാസുമായുള്ള കുടുംബ ജീവിതത്തിൽ താൻ സന്തോഷവതിയാണെന്ന് സ്വാതി പല തവണ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷം അഭിനയം വിടുമോ എന്ന് ചോദിച്ചപ്പോൾ, വിവാഹ ജീവിതത്തിനൊപ്പം ഞാൻ വളരും എന്നായിരുന്നു സ്വാതിയുടെ മറുപടി. 
 
എന്നാൽ ഇപ്പോൾ ഇരുവരും ഒറുമിച്ചല്ല എന്നാണ് റിപ്പോർട്ടുകൾ. കല്യാണ ഫോട്ടോകൾ അടക്കം ഭർത്താവിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്തതോടെയാണ് വിവാഹ മോചന വാർത്തകൾ പ്രചരിച്ചത്. മാധ്യമങ്ങളുടെ നിരന്തര ചോദ്യങ്ങൾക്കൊടുവിൽ, അത് തീർത്തും എന്റെ സ്വകാര്യതയാണ്, അതേ കുറിച്ച് പറയാൻ ഞാൻ താത്പര്യപ്പെടുന്നില്ല എന്നായിരുന്നു സ്വാതി റെഡ്ഡിയുടെ മറുപടി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ടാൽ കാവ്യയെ പോലെയുണ്ട്, പക്ഷേ എന്തോ ഒരു വശപിശകുണ്ട്!