Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉര്‍വശിയുടെ ചെന്നൈയിലെ വീട് കണ്ടിട്ടുണ്ടോ ?പടിപ്പുരയും ചാരുപടിയും ചുറ്റും പച്ചപ്പ്, വീഡിയോ കാണാം

Actress Urvashi Kerala house actress Urvashi house actress Urvashi news actor Urvashi Malayalam actress Urvashi Malayalam actress Urvashi news upcoming movies Malayalam movie news Tamil film news

കെ ആര്‍ അനൂപ്

, ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (11:44 IST)
മലയാളത്തിന്റെ പ്രിയ താരം ഉര്‍വശി ചെന്നൈയിലാണ് താമസിക്കുന്നത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ സജീവമാണ് നടി. ചെന്നൈയിലെ താരത്തിന്റെ വീട് കണ്ടാല്‍ ഇത് കേരളത്തിലെ ഏതോ ഒരു സ്ഥലമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും. പഴമയെ സ്‌നേഹിക്കുന്ന ഉര്‍വശി വീടിന് പടിപ്പുരയും ചാരുപടിയും ഒക്കെ ഒരുക്കിയിട്ടുണ്ട്. 
കിണറും ചുറ്റിലെ മരങ്ങളും പച്ചപ്പും ഒക്കെ കാണുമ്പോള്‍ ചെന്നൈ മലയാളികള്‍ക്ക് കേരളത്തിലെ വീട് ഓര്‍മ്മ വരും.മാവ്, പ്ലാവ്, നെല്ലി, പപ്പായ, മാതളം, നാരകം, പേരക്ക തുടങ്ങിയ ഫലവൃക്ഷങ്ങളാല്‍ സംബന്ധമാണ് താരത്തിന്റെ വീടിന്റെ പരിസരം. ഉര്‍വശിയുടെ ഹോം ടൂര്‍ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
കൃഷിയിലും വലിയ താല്പര്യമുള്ള ആളാണ് ഉര്‍വശി. വീട്ടില്‍ തന്നെ പച്ചക്കറികള്‍ നട്ടുവളര്‍ത്തുന്നുണ്ട്. സ്ഥലമില്ലെന്ന് കാരണത്താല്‍ ആരും പച്ചക്കറികള്‍ നട്ടു വളര്‍ത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രത്തിലോ ബോട്ടിലിലോ എന്തുമാകട്ടെ അതില്‍ ഒരു സാധ്യത കണ്ടെത്താന്‍ നടി ശ്രമിക്കാറുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെല്‍മയെ മറ്റൊരു കെ.ജി.ജോര്‍ജ് കഥാപാത്രമായി സങ്കല്‍പ്പിച്ചു നോക്കൂ; ഭാര്യാഭര്‍ത്താക്കന്മാര്‍ മരണം വരെ ഒന്നിച്ചു കിടന്നു നരകിക്കണമെന്ന് പറയുന്നവര്‍ക്ക് ഭ്രാന്താണ് !