Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി അര്‍ച്ചന സുശീലന്‍ അമ്മയായി, സന്തോഷം പങ്കുവെച്ച് നടി

നടി അര്‍ച്ചന സുശീലന്‍ അമ്മയായി, സന്തോഷം പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്

, വെള്ളി, 29 ഡിസം‌ബര്‍ 2023 (13:08 IST)
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് അര്‍ച്ചന സുശീലന്‍. ഇപ്പോഴിതാ താന്‍ അമ്മയായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആണ്‍കുഞ്ഞാണ് ജനിച്ചതെന്നും താരം പറയുന്നു.
 
ഞങ്ങള്‍ക്കൊരു ആണ്‍കുട്ടി പിറന്നു എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.ഡിസംബര്‍ 28നാണ് അര്‍ച്ചനയ്ക്കും ഭര്‍ത്താവ് പ്രവീണിനും കുട്ടി ജനിച്ചത്. താന്‍ ഗര്‍ഭിണിയായ വിവരം നേരത്തെ നടി അറിയിച്ചിരുന്നു.
 
2021 ലാണ് പ്രവീണ്‍ അര്‍ച്ചനയെ വിവാഹം ചെയ്തത്. അമേരിക്കയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അര്‍ച്ചനയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവിന്റെ നായികയാക്കാന്‍ സായി പല്ലവി? അണിയറയില്‍ പുത്തന്‍ ചിത്രം