Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍, 'അഡിയോസ്, അമിഗോ' റിലീസ് പ്രഖ്യാപിച്ചു

ആസിഫ് അലിയും Asif Ali സുരാജ് വെഞ്ഞാറമൂടും Suraj Venjramoodu adios_amigo_movie A little delay

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ജൂണ്‍ 2024 (14:38 IST)
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'അഡിയോസ്, അമിഗോ'.നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്ന നഹാസ് നാസര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
 
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് സിനിമ കൂടിയാണിത്. ആഗസ്റ്റ് 15നാണ് സിനിമയുടെ റിലീസ്.
കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്- നിഷാദ് യൂസഫ്, ആര്‍ട്ട്- ആഷിഖ് എസ്., ഗാനരചന- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസിന് മുൻപേ ആഗോള ബോക്സോഫീസിൽ 100 കോടി ഉറപ്പിച്ച് കൽക്കി 2898