Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആടുജീവിതം - അതിജീവനത്തിന്റെ മഹാഗാഥ! ഇത് പൃഥ്വിരാജിന്റെ ഏറ്റവും വലിയ വെല്ലുവിളി

ആടുജീവിതം - പൃഥ്വിരാജിന്റെ ഏറ്റവും വലിയ വെല്ലുവിളി

ആടുജീവിതം - അതിജീവനത്തിന്റെ മഹാഗാഥ! ഇത് പൃഥ്വിരാജിന്റെ ഏറ്റവും വലിയ വെല്ലുവിളി
, ശനി, 12 നവം‌ബര്‍ 2016 (12:12 IST)
പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ 'ആടുജീവിത'ത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ അടുത്ത ജൂണിൽ ആരംഭിക്കുമെന്ന് സംവിധായകൻ ബ്ലെസി. ജോലി തേടി ഗൾഫിൽ എത്തി രക്ഷപെടാനുള്ള നജീബ് എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം പറയുന്നത്. നജീബ് ആകുന്നത് പൃഥ്വിരാജാണ്. പൃഥ്വിയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല. 
 
നജീബ് ആകുന്നതിനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വി. ഇതിനായി ശരീരഭാഗം പകുതിയിലധികം കുറയ്ക്കണം. ചിത്രത്തിനായി രണ്ട് വർഷം പൂർണ്ണമായും പൃഥ്വി മാറ്റിവെച്ചതായാണ് റിപ്പോർട്ടുകൾ. സിനിമയുടെ മികവിനായി ഏതു തരത്തിലുമുള്ള റിസ്ക്കുകൾ ഏറ്റെടുക്കുന്നയാളാണ് പൃഥ്വിരാജ്. പൃഥ്വിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാകും ചിത്രം.
 
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണു 3ഡി ചിത്രം നിർമിക്കുന്നത്. എല്ലാ മേഖലയിലുമെന്ന പോലെ സിനിമയിലും കാലത്തിനനുസരിച്ചു മാറ്റമുണ്ടെന്നു ബ്ലെസി പറഞ്ഞു. സൃഷ്‌ടികൾ കാലത്തിനതീതമായിരിക്കണമെന്നാണ് എഴുത്തുകാരും സിനിമക്കാരുമെല്ലാം ആഗ്രഹിക്കുന്നത്. ജീവിതത്തിലെ മാറ്റങ്ങൾക്ക് അനുസരിച്ച് സിനിമയിൽ ഉൾപ്പെടെ വ്യത്യസ്‌ത പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതൊരു സത്യം; പുലിമുരുകന് പേരിട്ടത് ആ മഹാനടൻ!