Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതൊരു സത്യം; പുലിമുരുകന് പേരിട്ടത് ആ മഹാനടൻ!

അത്ഭുതം! ആ ഭാഗ്യം വന്നത് മോഹൻലാലിന്!

അതൊരു സത്യം; പുലിമുരുകന് പേരിട്ടത് ആ മഹാനടൻ!
, ശനി, 12 നവം‌ബര്‍ 2016 (11:53 IST)
തീയേറ്ററുകളിലും പ്രേക്ഷക മനസ്സുകളിലും ഇപ്പോഴും പുലിമുരുകൻ തരംഗമാണ്. ചിത്രം ഹിറ്റായപ്പോൾ ആരാധകർ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായി. ആരാണ് ചിത്രത്തിന് പുലിമുരുകൻ എന്ന് പേരിട്ടത്?. സാക്ഷാൽ മോഹൻലാൽ തന്നെയാണ് ചിത്രത്തിന് പുലിമുരുകൻ എന്ന് പേരിടാമെന്ന് നിർദേശിച്ചതത്രേ. 
 
പല റെക്കോർഡുകളും ഭേദിച്ച് സിനിമ മുന്നേറുകയാണ്. പുലിമുരുകന്റെ നൂറു കോടി വിജയം ആഷോഷിക്കുകയാണ് സിനിമാ ആസ്വാദകര്‍. മലയാളത്തിലെ 100 കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവിലെ പ്രകടനം തുടര്‍ന്നാല്‍ ചിത്രം 150 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍.
 
അതേസമയം, പുലിമുരുകൻ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതു സംബന്ധിച്ച് ആന്റി പൈറസി സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രൈം ബ്രാഞ്ച് ഐജിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ - സീരിയല്‍ നടി സബര്‍ണ വീടിനുള്ളില്‍ മരിച്ച നിലയില്‍