Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളൂരിന്റെ ആഗ്രഹം സഫലമാകണമെങ്കിൽ മമ്മൂട്ടി കനിയണം, ഞെട്ടിച്ച് അഡ്വക്കേറ്റ് ആളൂർ!

മമ്മൂട്ടി മനസുവെച്ചാൽ അത് നടക്കും, കച്ചകെട്ടി അഡ്വക്കേറ്റ് ആളൂർ!

ആളൂരിന്റെ ആഗ്രഹം സഫലമാകണമെങ്കിൽ മമ്മൂട്ടി കനിയണം, ഞെട്ടിച്ച് അഡ്വക്കേറ്റ് ആളൂർ!
, വെള്ളി, 22 ജൂണ്‍ 2018 (14:16 IST)
കേരളം ഒരുപോലെ ചർച്ചചെയ്‌ത പേരാണ് അഡ്വക്കേറ്റ് ആളൂർ. വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരായി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് ക്രിമിനൽ അഡ്വക്കേറ്റ് ആളൂർ. എന്നാൽ അന്ന് വിവാദ കേസുകളിൽ ശ്രദ്ധ നേടിയ ആളൂരിനെപ്പറ്റി ഇപ്പോൾ പുതിയ വാർത്തകളാണ് പ്രചരിക്കുന്നത്. അഭിഭാഷകൻ ഇപ്പോൾ സിനിമാ നിർമ്മാണ മേഖലയിലേക്ക് ചുവടെടുത്ത് വയ്‌ക്കുകയാണത്രേ.
 
പത്ത് കോടി മുതൽ മുടക്കിൽ ചിത്രം അണിയറയിൽ ഒരുങ്ങുന്നതായും വിവരമുണ്ട്. ആളൂർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ദിലീപും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. സലീം ഇന്ത്യയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ വാർത്ത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ ഇതുവരെയായി ഉണ്ടായിട്ടില്ല. ചിത്രത്തിൽ സ്വന്തം പേരിൽ ആളൂരും എത്തുമെന്നും വാർത്തകളുണ്ട്.
 
ഒരു കൊലപാതക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന് ആളൂർ തന്നെ വ്യക്തമാക്കി. കൂടാതെ പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയുടെ കൊലപാതകവും വള്ളത്തോൾ നഗറിൽ റെയിൽ‌വേട്രാക്കിൽ ഗോവിന്ദചാമി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ ജീവിതവും ചിത്രത്തിൽ പശ്ചാത്തലമായി വരുന്നുണ്ട്. താൻ മാനേജിങ് ഡയറക്ടറാകുന്ന നിര്‍മാണ കമ്പനിയുടെ പേരില്‍ അഞ്ചു കോടി രൂപ സമാഹരിച്ച് ബാക്കി അഞ്ചു കോടി രൂപ നടന്‍ ദിലീപിന്റെ പങ്കാളിത്തത്തില്‍ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ചിത്രത്തിനായി മമ്മൂട്ടിയെ സമീപിച്ചിട്ടുണ്ടെന്നും അളൂർ പറഞ്ഞു. കൂടാതെ ചിത്രത്തിൽ ദിലീപ് അതിഥി വേഷത്തിൽ എത്തുമെന്ന് കരുതുന്നുണ്ടെന്നും ആളൂർ പറഞ്ഞു. ബോളിവുഡ് താരങ്ങളായ വിദ്യാ ബാലൻ, അനുഷ്ക ഷെട്ടി എന്നിവരേയും ചിത്രത്തിനായി സമീപിച്ചിട്ടുണ്ട്. തമിഴ് താരം വരലക്ഷ്മി ശരത് കുമാറും പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാറാകാൻ പ്രണവും; കാരണം വെളിപ്പെടുത്തി പ്രിയദർശൻ