ഭ്രമയുഗത്തിന്റെ വിജയത്തിനുശേഷം അര്‍ജുന്‍ അശോകന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍. ഇത്തവണ ത്രില്ലര്‍ സിനിമയുമായാണ് താരത്തിന്റെ വരവ്.മാളികപ്പുറം ടീം ഒരുക്കുന്ന 'ആനന്ദ് ശ്രീബാല'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്തിടെയാണ് അര്‍ജുന്‍ അശോകന്‍ സെറ്റില്‍ ജോയിന്‍ ചെയ്തത്. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ചിത്രീകരണ വിശേഷങ്ങള്‍ ദിവസവും പങ്കിടാറുണ്ട്.
അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സിദ്ദിഖ്, അപര്‍ണ്ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ആശ ശരത്, ഇന്ദ്രന്‍സ്, മനോജ് കെ യു, മാളവിക മനോജ് തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാളികപ്പുറം,2018 തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് പുതിയ ചിത്രവും തിയേറ്ററുകളില്‍ എത്തിക്കുന്നത്.വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ്. സംവിധായകന്‍ വിനയന്റെ മകനും സിനിമ താരവും ആണ് വിഷ്ണു വിനയ്.
രഞ്ജിന്‍ രാജാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.ചന്ദ്രകാന്ത് മാധവനാണ് ചായാഗ്രഹണം. കിരണ്‍ ദാസാണ് എഡിറ്റര്‍. ഗോപകുമാര്‍ ജി കെ,സുനില്‍ സിംഗ്, ജസ്റ്റിന്‍ ബോബന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്.