Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇലവീഴാ പൂഞ്ചിറയ്ക്ക് ശേഷം ത്രില്ലറുമായി ഷാഹി കബീര്‍, പ്രധാന വേഷങ്ങളില്‍ റോഷന്‍ മാത്യുവും ദിലീഷ് പോത്തനും

AfterEla Veezha Poonchira

കെ ആര്‍ അനൂപ്

, ബുധന്‍, 28 ഓഗസ്റ്റ് 2024 (08:28 IST)
ഇലവീഴാ പൂഞ്ചിറ എന്ന ശ്രദ്ധേയമായ സിനിമയ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന പുത്തന്‍ ചിത്രത്തില്‍
റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ഷാഹി കബീര്‍ തിരക്കഥ ഒരുക്കിയ ചിത്രം ത്രില്ലര്‍ ഡ്രാമയാണ്.
 
 ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. രാജേഷ് മാധവന്‍, സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ലക്ഷ്മി മേനോന്‍, കൃഷ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് 
അനില്‍ ജോണ്‍സണ്‍ സംഗീതം പകരുന്നു.
 
പ്രൊഡക്ഷന്‍ ഡിസൈനര്‍ ദീലീപ് നാഥ്, എഡിറ്റര്‍ പ്രവീണ്‍ മംഗലത്ത്, സൗണ്ട് മിക്‌സിംഗ് സിനോയ് ജോസഫ്, ചിഫ് അസോസിയേറ്റ് ഷെല്ലി സ്രീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെബിര്‍ മലവട്ടത്ത്, വസ്ത്രാലങ്കാരം ഡിനോ ഡേവിസ്, വിശാഖ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് അഭിലാഷ് മുല്ലശ്ശേരി, പബ്ലിസിറ്റി ഡിസൈന്‍ തോട്ട് സ്റ്റേഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ്, പിആര്‍ഒ എ എസ് ദിനേശ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവരും രാജിവയ്ക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പ് അറിയിച്ച് ടൊവിനോ, അനന്യ അടക്കമുള്ള താരങ്ങള്‍; ഒടുവില്‍ സംഭവിച്ചത്