Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂട്ടരാജിയില്‍ പ്രതികരണവുമായി ഡബ്ല്യു. സി.സി, കുറിപ്പ് വായിക്കാം

W.c.c with a response to collective resignation

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഓഗസ്റ്റ് 2024 (20:39 IST)
താര സംഘടനായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹന്‍ലാലും എക്‌സിക്യൂട്ടിവ് രാജിവച്ചതില്‍ പ്രതികരിച്ച് പോസ്റ്റുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു സി സി). സോഷ്യല്‍ മീഡിയയിലൂടെയാണ് ഡബ്ല്യു സി സി രംഗത്തെത്തിയത്.
 
 'പുനരാലോചിക്കാം, പുനര്‍നിര്‍മ്മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം' - എന്നായിരുന്നു ഡബ്ല്യു സി സി സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
അമ്മയുടെ ഭരണസമിതി ഇന്ന് ഉച്ചയോടെയാണ് പിരിച്ചുവിട്ടത്. അധ്യക്ഷനായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമ്മ' പിരിച്ചുവിട്ടിട്ടില്ല; പുതിയ ഭരണനേതൃത്വം വരും, അകലം പാലിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും