സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. 171 രൂപയാണ് ഇന്നത്തെ വില. ലോക്ക് ഡൗണിനെ തുടർന്ന് അയൽസംസ്ഥാനങ്ങളിൽ നിന്ന് കോഴി വരവ് കുറഞ്ഞതാണ് വില കൂടാനുള്ള കാരണം. കേരളത്തിലെ ഫാമുകളിൽ കോഴികൾ ഇല്ലാത്തതും റംസാൻ കാലവുമായ സാഹചര്യത്തിലാണ് വില ഉയർന്നത്.
സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ കോഴി വില കുത്തനെ ഇടിഞ്ഞിരുന്നു. മീനിൻറെ വരവു കുറഞ്ഞതും ഇറച്ചിക്കോഴികളുടെ ഡിമാൻഡ് കൂടി.
ഇറച്ചിക്കോഴിക്ക് വില കുത്തനെ കൂടുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരമാവധി വില കിലോയ്ക്ക് 165 രൂപ ആയിരിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. കളക്‍ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ചിക്കന്‍ സ്റ്റാളുകള്‍ ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും.