'ആ വിളി കേൾക്കുമ്പോൾ അറിയാതെ മുഖം ഇങ്ങനെയായിപ്പോകും', രസകരമായ ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഹാന

ഞായര്‍, 19 മെയ് 2019 (12:21 IST)
മലയാള സിനിമയിൽ വ്യത്യസ്ത കാഴ്ചപ്പാടുള്ള അഭിനയത്രിമാരിൽ ഒരാളാണ് അഹാന കൃഷണകുമാർ, 2014ൽ പുറത്തുവന്ന ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നായികാ കഥാപാത്രമല്ല നല്ല ഏത് കഥാപാത്രവും ചെയ്യാൻ തയ്യാറാണ് എന്നതാണ് അഹാന കൃഷ്മ്മകുമാർ എന്ന അഭിനയത്രിയുടെ പ്രത്യേകത. ചെറിയ  കഥാപാത്രങ്ങൾ ചെയ്യാൻ പോലും താരത്തിന് മടിയില്ല.
 
ഈ വർഷം മുന്ന് ചിത്രങ്ങൾ അഹാനയുടേതായി റിലീസിനെത്തും എന്നാൽ സിനിമകളെ കുറിച്ചല്ല, അഹനയുടെ രസകരമായ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒന്ന് അമ്പരന്ന് നിൽക്കുന്ന മുഖഭാവത്തിലുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഹാനയുടെ പോസ്റ്റ്.
 
'ഞാനിപ്പോൾ ജീവിതത്തിൽ ആ അവസ്ഥയെ നേരിടുകയാണ്. മുപ്പതു വയസ് പ്രായമുള്ളവർ അവരുടെ 3,4,5 വയസുള്ള കുട്ടികൾക്ക് എന്നെ അന്റീ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ. ആന്റിക്ക് ഹായ് പറയൂ, ആന്റിയെ നോക്കൂ....ചിരിക്കൂ. ടെക്കനിക്കലി അത് ശരിയാണ്. പക്ഷേ ആ വിളി കേൾക്കുമ്പോൾ എന്റെ മുഖം ഏറെക്കുറെ ഇതുപോലെയകും. ഇപ്പോൾ എന്റെ പ്രായത്തിലുള്ളവർ കോളേജിലോ, കല്യാണ പന്തലിലോ, അല്ലെങ്കിൽ ലേബർ റൂമിലോ ഒക്കെയയിരിക്കും' എന്നും അഹാന പറയുന്നു. 
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

I'm right now at that point in my life , where 30+ year olds introduce me as Aunty to their kids who are like 2,3,4,5 etc. For example - 'Aunty kku Hi parayu..' .. 'Aunty ne nokkuu..chirikkooo'. And though 'technically' it's correct , my face would almost look like how it looks in this picture .. because it's all so new to me. It's a funny age to be in. People your age could be in college , in a wedding hall or in the labour room. #HalfAunty

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആരാധകരുടെ മനം കവർന്ന് ദീപിക പദുക്കോൺ, കാൻ ഫെസ്റ്റിവലിലെ ലുക്ക് വൈറൽ