Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമ്മീഷൻ നിലപാട് തിരുത്തുന്നു, പ്രധാനമന്ത്രിക്ക് നൽകിയ ക്ലീൻചിറ്റ് പുനഃപരിശോധിക്കും

കമ്മീഷൻ നിലപാട് തിരുത്തുന്നു, പ്രധാനമന്ത്രിക്ക് നൽകിയ ക്ലീൻചിറ്റ് പുനഃപരിശോധിക്കും
, ഞായര്‍, 19 മെയ് 2019 (11:03 IST)
പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന ഇടങ്ങളിൽ സർവേ നടത്താൻ നീതി ആയോഗിനെ ദുരുപയോഗം ചെയ്തു എന്ന പരാതിയിൽ പ്രധാനമന്ത്രിക്കും നീതി അയോഗിനും നൽകിയ ക്ലീൻ ചിറ്റ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുനഃപരിശോധിക്കും. കമ്മീഷൻ അംഗം അശോക് ലവാസ തീരുമാനത്തിനെതിരെ കർശന നിലപട് സ്വീകരിച്ചതിനിടെയാണ് തീരുമാനം പുനഃപരിശോധിക്കുന്നത്.
 
വിഷയത്തിൽ കോൺഗ്രസ് നൽകിയ പരാതി കമ്മീഷൻ നേരത്തെ തള്ളിയിരുന്നു. തീതി ആയോഗ് സി ഇ ഒ യോട് വിശദീകരണം തേടണം എന്ന കമ്മിഷൻ അംഗം അശോക് ലവാസയുടെ വാദം അംഗീകരിക്കപ്പെട്ടില്ല, കമ്മീൻ അംഗങ്ങളുടെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിക്കും നീതി ആയോഗിനും ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
 
എന്നാൽ ഭൂരിപക്ഷ തീരുമാനത്തോടൊപ്പം തന്റെ വിയോജിപ്പ് കൂടി രേഖപ്പെടുത്താത്ത പക്ഷം കമ്മീഷൻ യോഗങ്ങളിൽ ഇനി പങ്കെടുക്കില്ലെന്ന് കാട്ടി അശോക് ലവാസ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുകയായിരുന്നു. ഈ കത്ത് പുറത്തുവന്നതോടെ കമ്മീഷന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറയും, അംഗങ്ങളായ അശോക് ലവാസയും സുശീൽ ചന്ദ്രയമ്മ് ചേർന്നതാണ് കമ്മീഷൻ 
 
ഏറ്റവും ഒടുവിൽ പ്രധാനമന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയ മെയ് നാലിന് ശേഷമുള്ള യോഗങ്ങളിൽ അശോക് ലവാസ പങ്കെടുത്തിട്ടില്ല. അഭിനന്ദൻ വർധമാനെ വിട്ടുനൽകാൻ താൻ പാകിസ്ഥാനെ മുൾമുനയിൽ നിർത്തി എന്ന നരേന്ദ്ര മോദിയുടെ പരാമർശനത്തിനാണ് കമ്മീഷൻ മെയ് നാലിന് ക്ലീൻ ചിറ്റ് നൽകിയത്. ഇതോടെ മെയ് നാലിന് ശേഷം ഉണ്ടാ തീരുമാനങ്ങൾക്ക് പിന്നിൽ സുനിൽ അറോറയും സുശീൽ ചന്ദ്രയും മാത്രമാണ് എന്നും പുറത്തായി  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിസിനസിൽ അവസരം നൽകിയില്ല, മകൻ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുട്ടെരിച്ചു