Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!

Aishwarya Lakshmi walked away without shaking hands of santhosh varkey's!

നിഹാരിക കെ എസ്

, വെള്ളി, 22 നവം‌ബര്‍ 2024 (11:35 IST)
എയറിലാവുക എന്ന ഉദ്ദേശത്തോടെ അഭിപ്രായങ്ങൾ പറയുന്ന ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. നിത്യ മേനോൻ, മഞ്ജു വാര്യർ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ നടിമാരോട് തനിക്ക് ക്രഷ് ഉണ്ടെന്ന് ഇയാൾ പലതവണ പറഞ്ഞിരുന്നു. നിത്യ മേനോനെ വർഷങ്ങളോളം സ്റ്റോക്ക് ചെയ്യുകയും ചെയ്തു. 
 
ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും ട്രോളുകളും നേരിടുകയാണ് സന്തോഷ് വര്‍ക്കി. പുതിയ സിനിമയുടെ റിലീസിനെത്തിയ നടി ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ആറാട്ടണ്ണനെ വീണ്ടും എയറിലാക്കിയിരിക്കുന്നത്. ഐശ്വര്യയുടെ പുതിയ സിനിമയായ ഹലോ മമ്മി ഇന്നലെയായിരുന്നു റിലീസ്.  
 
ഐശ്വര്യ ലക്ഷ്മിയെ സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെന്നാണ് സന്തോഷ് വർക്കി മാധ്യമങ്ങൾക്ക് മുന്നിലെത്തി പറഞ്ഞത്. ഇതിന്റെ വീഡിയോ വൈറലായി. ഇതിന് ശേഷം, തിയേറ്റിന് മുന്നില്‍ നിൽക്കുന്ന ഐശ്വര്യയെ കണ്ടതും ആറാട്ടണ്ണൻ ഷേക്ക് ഹാൻഡ് നൽകാൻ പോയി. ഐശ്വര്യ തിരിഞ്ഞപ്പോള്‍ സ്വയം പരിചയപ്പെടുത്തി കൊണ്ട് ഹസ്തദാനത്തിനായി കൈനീട്ടുകയാണ് സന്തോഷ് വര്‍ക്കി. എന്നാല്‍ ആളെ മനസിലായതും ഐശ്വര്യ ലക്ഷ്മി കൈ പിന്‍വലിച്ച് അവിടെ നിന്നും പോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 
 
സംഭവം ഐശ്വര്യ അയാളെ അപമാനിച്ചതൊന്നുമല്ല. സിനിമ തുടങ്ങുന്നതിന് മുൻപ് കണ്ടപ്പോൾ സന്തോഷ് വർക്കി കൈ നീട്ടുകയും ഐശ്വര്യ ലക്ഷ്മി ഷേക്ക് ഹാൻഡ് നൽകുകയും ചെയ്തതാണ്. ഇന്റർവെൽ സമയത്തും ഇയാളെത്തി. അപ്പോഴും മടി കൂടാതെ നടി ഷേക്ക് ഹാൻഡ് നൽകി. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വീണ്ടും ചെന്നു. ഇത്തവണ ഐഷു മൈൻഡ് ചെയ്‌തില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെയെന്ന് പാർവതി തിരുവോത്ത്