ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത 'ലാല്‍ സലാം' ഫെബ്രുവരി 9 ന് തിയേറ്ററുകളില്‍ എത്തും. ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്.
ലാല്‍ സലാം ഒരു ക്രിക്കറ്റ് ഡ്രമയാണ്. സിനിമ മതപരമായ വിഷയങ്ങളും കൈകാര്യം ചെയ്യും. മുസ്ലീം വിരുദ്ധ ഉള്ളടക്ക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മിക്ക സിനിമകള്‍ക്കും കുവൈറ്റില്‍ റിലീസ് നിരോധിക്കാറുണ്ട്.
'ലാല്‍ സലാം' വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജയിലറിന് ശേഷം രജനികാന്തിനെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനാകുന്ന സന്തോഷത്തിലാണ് സിനിമ ലോകം. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഐശ്വര്യ രജനികാന്ത് സംവിധായിക തൊപ്പി അണിയുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീണ്‍ ഭാസ്‌കര്‍, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലന്‍, പിആര്‍ഒ: ശബരി.