Publish Date: Sat, 14 May 2022 (11:56 IST)
Updated Date: Sat, 14 May 2022 (11:59 IST)
ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് ടീമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ അജഗജാന്തരം തിയേറ്ററുകളെ ഉത്സവപ്പറമ്പ് ആക്കി മാറ്റിയിരുന്നു. വന്‍ വിജയമായി മാറിയ ഈ സിനിമയുടെ ഷൂട്ടിംഗ് ഓര്‍മ്മകളിലാണ് നടന്‍ കിച്ചു ടെലസ്.
75 ദിവസം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച അജഗാജാന്തരം സോണി ലിവില്‍ ഇപ്പോള്‍ കാണാം. ഒ.ടി.ടിയില്‍ ഫെബ്രുവരി 25നാണ് റിലീസായത്.
അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കൂടാതെ ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.