Publish Date: Sat, 14 May 2022 (11:54 IST)
Updated Date: Sat, 14 May 2022 (11:56 IST)
കഴിഞ്ഞ ദിവസമാണ് തനിക്ക് ഭീഷമ പര്‍വ്വം കാണാന്‍ ആയതെന്ന് സംവിധായകന്‍ ഭദ്രന്‍.ലോകാരംഭം മുതല്‍ ലോകാവസാനം വരെ ഈ കുടിപ്പക ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും.അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഭദ്രന്റെ വാക്കുകള്‍
ഭീഷമ പര്‍വ്വം.
ഇന്നലെ ആണ് ആ സിനിമ കാണാന്‍ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതല്‍ ലോകാവസാനം വരെ ഈ കുടിപ്പക ആവര്‍ത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ
എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ challenge ആണ്.
ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോളോയുടെ 'ഗോഡ് ഫാദറി'ന് മുന്‍പും പിന്‍പും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകള്‍ ഉണ്ടായി. എന്ത് കൊണ്ട് 'ഗോഡ് ഫാദര്‍ ' distinctive ആയിട്ട് കാലങ്ങളെ അതിജീവിച്ച് നില്‍ക്കുന്നു.
അവിടെ നിന്ന് ഭീഷമ പര്‍വ്വത്തിലേക്ക് വരുമ്പോള്‍, ജിഗിലറി കട്ട്സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്‌മെന്റ്‌സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ലാഘനീയമാണ്. ഒറ്റവാക്കില്‍ 'മൈക്കിള്‍' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം.മൈക്കിളിന്റെ വെരി പ്രസന്റ്‌സ്. മൊഴികളിലെ അര്‍ഥം ഗ്രഹിച്ച് ഔട്ട്സ്‌പോക്കണ്‍ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോള്‍ മമ്മൂട്ടിക്ക് തള്ളവിരല്‍ അകത്ത് മടക്കി ഒരു സല്യൂട്ട്.