Webdunia - Bharat's app for daily news and videos

Install App

'കൈയും കാലും ഉണ്ടേല്‍ നീയെന്നാ ചെരയ്‌ക്കോ'; മാസായി സാബുമോന്‍, അജഗജാന്തരത്തില്‍ കിടിലന്‍ റോളെന്ന് റിപ്പോര്‍ട്ട്

Webdunia
ഞായര്‍, 28 നവം‌ബര്‍ 2021 (09:24 IST)
ടിനു പാപ്പച്ചന്‍ ചിത്രം അജഗജാന്തരത്തില്‍ സാബുമോന്‍ അബ്ദുസമദ് എത്തുക കിടിലന്‍ കഥാപാത്രവുമായി. സിനിമയുടെ ട്രെയ്‌ലറില്‍ മാസ് പരിവേഷത്തിലാണ് സാബുമോന്‍ എത്തുന്നത്. 'കൈയും കാലും ഉണ്ടേല്‍ നീയെന്നാ ചെരയ്‌ക്കോ' എന്ന മാസ് ഡയലോഗ് പറയുന്ന സാബുമോനെയാണ് ഇന്നലെ പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ കാണുന്നത്. സിനിമയുടെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 
ആന്റണി പെപ്പെ അടക്കമുള്ള യുവ താരങ്ങളുടെ മാസ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയ്ലര്‍. ക്രിസ്മസ് റിലീസ് ആയ അജഗജാന്തരം ഡിസംബര്‍ 23 നാണ് തിയറ്ററുകളിലെത്തുക. സിനിമയിലെ വീഡിയോ സോങ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 
 


ഒരു പൂരപ്പറമ്പില്‍ നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നു. അടിമുടി ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ട്രെയ്‌ലര്‍. പെപ്പെയ്ക്ക് പുറമേ ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, അര്‍ജുന്‍ അശോകന്‍, കിച്ചു ടെല്ലസ്, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ജിന്റോ ജോര്‍ജ്ജിന്റെ സിനിമാട്ടോഗ്രഫിയും ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതവും അജഗജാന്തരത്തെ കൂടുതല്‍ മികവുറ്റതാക്കുമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തം. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവരാണ് നിര്‍മാതാക്കള്‍. മുഴുനീള ഫെസ്റ്റിവല്‍ ചിത്രമായി എത്തുന്ന അജഗജാന്തരത്തിന് യുവാക്കള്‍ക്കിടയില്‍ ഇതിനോടകം വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ സെക്രട്ടേറിയറ്റിൽ

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാരനെതിരെ കേസ്

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് അസുഖം കൂടുതലെന്ന് കള്ളം പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലെത്തിച്ചത്

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്

അടുത്ത ലേഖനം
Show comments